വാഗൺ ട്രാജഡി ‘ഇരകളെ ആരാച്ചാരന്മാരാക്കിയ പരീക്ഷണം’

Kozhikode

കോഴിക്കോട്: 1921ലെ വാഗൺ ട്രാജഡി, ഇരകളെതന്നെ ആരാച്ചാരൻമാ രാക്കിയുള്ള ബ്രിട്ടീഷുകാരുടെ പ രീക്ഷണമായിരുന്നു എന്ന് കെ. ഇ.എൻ. കുഞ്ഞഹമ്മദ്. വായുക ടക്കാത്ത വാഗണിൽ പോരാളിക ളെ കുത്തിനിറച്ച് ശ്വാസംമുട്ടിച്ചു. അവർ പ്രാണവായുവിനും വെള്ള ത്തിനും വേണ്ടി പരസ്പരം പോരടി ക്കുകയും കടിച്ചുകീറി ചോര കുടിക്കുകയുമായിരുന്നു. കുറ്റ്യാടി യിൽ ഉമ്മു അമ്മാറിൻ്റെ പുസ്തകം ‘ഓലമേഞ്ഞ ഓർമകൾ’ പ്രകാശ നം ചെയ്ത് സംസാരിക്കുകയായി രുന്നു അദ്ദേഹം.

തനിമ കലാസാഹിത്യ വേദി കോഴിക്കോട ജില്ല സംഘടിപ്പിച്ച ചടങ്ങിൽ മീഡിയ വൺ മാനേജിങ് എഡിറ്റർ സി. ദാവൂദ് പുസ്‌തകം ഏറ്റുവാങ്ങി. കവിയും എഴുത്തുകാരനുമായ കെ.ടി. സൂപ്പി പുസ്തകപരിചയംനടത്തി. തനിമ ജില്ല പ്രസിഡൻ്റ് സി.എ. കരീം അധ്യക്ഷത വഹി ച്ചു. സെക്രട്ടറി അഷ്റഫ് വാവാട്, ബാലൻ തളിയിൽ, കെ.സി.ടി. പി വീണ, സി.കെ. കരുണാകര ൻ, കെ.പി. മുകുന്ദൻ, മൈമുന ത്ത് ടീച്ചർ, എം.കെ. അഷ്റഫ്, ഉ മ്മു അമ്മാർ എന്നിവർ സംസാരി ച്ചു. അബ്‌ദുല്ല സൽമാൻ സ്വാഗ തം പറഞ്ഞു.