മാസ്റ്റര്‍ മഹേന്ദ്രന്‍ നായകനാവുന്ന പാന്‍ ഇന്ത്യന്‍ സിനിമ നീലകണ്ഠന്‍! ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു!!

Cinema

കൊച്ചി: ഒട്ടേറേ തമിഴ് തെലുങ്ക് സിനിമകളില്‍ ബാലതാരമായി അഭിനയിച്ച മാസ്റ്റര്‍ മഹേന്ദ്രന്‍ നായകനാവുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ‘ നീലകണ്ഠന്‍ ‘ ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. മലയാളം , തമിഴ് , തെലുങ്ക്, കന്നഡ , ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. ഋലൈിരല ീള ഗമൃാമ ( കര്‍മ്മത്തിന്റെ സാരം) എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍.

രാകേഷ് മാധവനാണ് രചനയും സംവിധാനവും . എല്‍ എസ്സ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലെ നായികമാര്‍ യാഷ്‌നാ ചൗധരി, നേഹാ പത്താന്‍ എന്നിവരാണ്. സ്‌നേഹാ ഉള്ളാല്‍ ശ്രദ്ധേയ വേഷം ചെയ്യുന്നു. പ്രശാന്ത് ബീജെയാണ് സംഗീത സംവിധായകന്‍. ശ്രാവണ്‍ ജി കുമാര്‍ എഡിറ്റിങ്ങും ഛായഗ്രഹണവും നിര്‍വഹിക്കുന്നു . രാംകി, ബബ്ലു, പൃത്വിവിരാജ്,,ശുഭ ലേഖ സുധാകര്‍, സത്യ പ്രകാശ്, ചിത്രം സീനു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീലകണ്ഠന്‍ ഉടന്‍ പ്രദര്‍ശനത്തിനെത്തും. സി. കെ. അജയ് കുമാര്‍ പി ആര്‍ ഒ.

Leave a Reply

Your email address will not be published. Required fields are marked *