സമൂഹനന്മ ലക്ഷ്യമിട്ട പദ്ധതികളുമായി സൗജന്യമായി സഹകരിക്കാമെന്ന് സ്റ്റാവെറ്റ്

Kozhikode

കോഴിക്കോട്: പ്രമുഖ കെട്ടിട നിര്‍മ്മാതാക്കളായ കൊളക്കാടന്‍ കണ്‍സ്ട്രക്ഷന്റെ സ്റ്റാവെറ്റ് ഡിസൈനേര്‍സ് ആന്റ് ഡവലപ്പേര്‍സ് കോഴിക്കോട് ഭയങ്കാവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സംരംഭകര്‍ സാമൂഹ്യ പ്രതിബന്ധതയോടെ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. ബൈപാസിന് സമീപം ഭയങ്കാവില്‍ മേത്തോട്ട് താഴം കൊളക്കാടന്‍ ബില്‍ഡിംഗില്‍ മൂന്ന് നിലകളിലായാണ് സ്റ്റാവെറ്റ് ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്.

മാനേജിംഗ് പാര്‍ട്ണര്‍മാരായ റമീസ് കൊളക്കാടന്‍, വി എ സജാദ് , ഫിദ മറിയം കൊളക്കാടന്‍ , ഇഷാന്‍ കൊളക്കാടന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംരംഭം. സര്‍ക്കാറിന്റെ സഹകരണത്തോടെ സമൂഹ നന്മ ലക്ഷ്യമിട്ടുള്ള എല്ലാ പദ്ധതികളുടെയും പ്ലാന്‍ സൗജന്യമായി ചെയ്യാമെന്ന് മന്ത്രി റിയാസിനെ അറിയിച്ചതായി പാര്‍ട്ണര്‍മാരായ റമീസ് കൊളക്കാടനും, ഫിദ മറിയം കൊളക്കാടനും പറഞ്ഞു. വേണ്ടത് ചെയ്യാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും അവര്‍ പറഞ്ഞു.

ചടങ്ങില്‍ കൊളക്കാടന്‍ കണ്‍സ്ട്രക്ഷന്‍ ചെയര്‍മാന്‍ സുബൈര്‍ കൊളക്കാടന്‍, കോര്‍പ്പറേഷന്‍ കൗണ്‍സലര്‍മാരായ എം പി സുരേഷ്, അനില്‍ കുമാര്‍, സുജാത കൂടത്തിങ്കല്‍, കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് റഫി പി ദേവസി, സെക്രട്ടറി എ പി അബ്ദുല്ലക്കുട്ടി, വിനീഷ് വിദ്യാധരന്‍, ആര്‍ക്കിട്ക്റ്റ് പി പ്രശാന്ത്, എ കെ നിഷാദ്, എം പി അബ്ദുല്ല, ടി വി അഷ്‌റഫ്, ലയണ്‍സ് ക്ലബ് പ്രസിഡന്റ് നിസാം പള്ളിയില്‍, സന്നാഫ് പാലക്കണ്ടി, ഡോ മുസ്ഥഫ, ദിനേശന്‍ തുവശേരി, നസീര്‍ കൂറ്റിയാടി തുടങ്ങിയവര്‍ സന്നിഹിതരായി.