കോഴിക്കോട്: മദർ തെരേസയെന്ന നാമം മാനവികതയുടെ മഹനീയമായ മൂന്നക്ഷരമാണെന്നും, സമാനതകളില്ലാത്ത സേവന തൽപ്പരതയും സന്യസ്ത ജീവിതവും സമന്വയിച്ച മഹത്തായ സമർപ്പിത ജീവിതത്തിൻ്റെയും, ത്യാഗത്തിൻ്റെയും ആൾരൂപമായിരുന്നു മദറെന്നും മലബാർ ഡെവലപ്പ്മെന്റ് കൌൺസിൽ പ്രസിഡൻ്റും, സാമൂഹ്യ പ്രവർത്തകനുമായ ഷെവലിയാർ സി. ഇ.ചാക്കുണ്ണി പറഞ്ഞു.
മദർ തെരേസയുടെ 114 മത് ജന്മദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം വെസ്റ്റ് ഹിൽ അനാഥമന്ദിരത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദർ തെരേസ ജന്മദിനം അഗതി ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സമാജം പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സുധീഷ് കേശവപുരി ,വൈസ് പ്രസിഡൻ്റ് അഡ്വ.എം രാജൻ , കമ്മറ്റി അംഗങ്ങളായ ഷാനേഷ് കൃഷ്ണ , എ വി ശങ്കരമേനോൻ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: വെസ്റ്റ്ഹിൽ അനാഥ മന്ദിരത്തിൽ സംഘടിപ്പിച്ച മദർ തെരേസ ജയന്തി ഉദ്ഘാടനം മലബാർ ഡെവലപ്പ്മെന്റ് കൌൺസിൽ പ്രസിഡന്റ് ഷെവലിയാർ സി.ഇ. ചാക്കുണ്ണി നിർവഹിക്കുന്നു