നാഷണൽ കോളേജ് വിദ്യാർത്ഥികളുമായി അശ്വിതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി സംവദിച്ചു

Thiruvananthapuram

 കരൾ ദാനം ചെയ്ത വിദ്യാർത്ഥിയെ വേദിയിൽ അനുമോദിച്ചു

തിരുവനന്തപുരം: നാഷണൽ കോളേജിലെ ഇൻസൈറ്റോ നാഷണൽ പ്രോഗ്രാമിന്റെ ഭാഗമായി ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി വിദ്യാർത്ഥികളുമായി സംവദിച്ചു. കോളേജിൽ പ്രവർത്തനം ആരംഭിച്ച ‘അട’ ക്ലബ്ബിന്റെ ഉദ്ഘാടനവും നിർവഹിച്ചു.

സമകാലിക സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പ്രാദേശിക ചരിത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർത്ഥികളുമായി ചർച്ച ചെയ്തു. സ്വന്തം ഇഷ്ടപ്രകാരം കരൾ ദാനം ചെയ്ത വിദ്യാർത്ഥിനി അനഘ എസിനെ വേദിയിൽ അനുമോദിക്കും ആശ്ലേഷിക്കുകയും ചെയ്തു.   മനുഷ്യ സ്നേഹത്തിന്റെ പ്രതിബിംബമാണ് അനഘയെന്ന് ഗൗരി ലക്ഷ്മി ഭായി പറഞ്ഞു.

കോളേജ് പ്രിൻസിപ്പാൾ ഡോ. എസ് എ ഷാജഹാൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. വകുപ്പ് മേധാവിമാരായ ഫാജിസ ബിവി, ഡോ. അനിത. എസ്, ഡോ. ആൽവിൻ. ഡി, ഡോ. പ്രീയഗോപിനാഥ്, ദീപ്തി ജെ.എസ്, ദീപ. ആർ, മുബീന, രാഗിണി. യു  തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.