ദേശീയ കായിക ദിനം വർണ്ണാഭമാക്കി അസംപ്ഷൻ എ യു പി സ്കൂൾ

Wayanad

സുല്‍ത്താന്‍ ബത്തേരി: ദേശീയ കായിക ദിനമായ ഓഗസ്റ്റ് 29 ന് കുട്ടികളിലെ ശാരീരികവും മാനസികവുമായ കാര്യക്ഷമത ലക്ഷ്യമിട്ട് വിവിധ പരിപാടികൾ അസംപ്ഷൻ യു.പി.സ്കൂളിൽ സംഘടിപ്പിച്ചു. ENERGIA 2K 24 എന്ന പേരിൽ നടത്തപ്പെട്ട കായികോത്സവത്തിൽ കുട്ടികളിലെ നിശ്ചയദാർഢ്യം ,പ്രതിരോധശേഷി,ടീം വർക്ക് എന്നിവ മാറ്റുരയ്ക്കപ്പെട്ടു.

വർണ്ണാഭമായ ഡിസ്പ്ലേ, ദീപശിഖ പ്രയാണം വർണക്കുട ഡാൻസ്, പരേഡ്, കായിക താരങ്ങളെ ആദരിക്കൽ എന്നിവയോടെ ആരംഭിച്ച ചടങ്ങിൽ സ്കൂൾ പി.റ്റി.എ പ്രസിഡൻറ് റ്റിജി ചെറുതോട്ടിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സ്റ്റാൻലി ജേക്കബ് പതാക ഉയർത്തി.സ്കൂൾ അസി.മാനേജർ ഫാ.കിരൺ തൊണ്ടിപ്പറമ്പിൽ കായികോത്സവത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.

ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ ബിനു തോമസ്, പി.ടി.എ വൈസ് പ്രസിഡൻ്റ് ഷിനോജ് പാപ്പച്ചൻ, എം. റ്റി.എ പ്രസിഡൻ്റ് ശ്രീജ ഡേവിഡ് തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന ബത്തേരി ഫയർ ആൻഡ് റെസ്ക്യൂസ്റ്റേഷൻ ഓഫീസർ നിധീഷ് കുമാർ പരേഡിൽ സല്യൂട്ട് സ്വീകരിച്ചു.

സ്പോർട്സ് കൺവീനർ വിജി കെ. യു, ഐവി സെബാസ്റ്റ്യൻ, ഷിമിൽ അഗസ്റ്റിൻ, അബ്ദുൾ ജലീൽ .ജസ്റ്റിൻ ഫിലിപ്പ്, ബെന്നി റ്റി.റ്റി, ഷീബ ഫ്രാൻസിസ്, ടിൻറു മാത്യു, നിഷ എം.പി. അനു.വി. ജോയ്, തുടങ്ങിയവർ ദേശീയ കായിക ദിന പരിപാടികൾക്ക് നേതൃത്വം നൽകി.