കെ.എൻ.എം തൗഹീദ് സമ്മേളനം നാളെ

Kozhikode

കോഴിക്കോട്: കേരളത്തിലെ പ്രഥമ മുസ്ലിം പണ്ഡിത സംഘടനയായ കേരള ജംഇയ്യത്തുൽ ഉലമ(കെ.ജെ.യു)യുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘തൗഹീദ് സമ്മേളനം’ നാളെ വൈകിട്ട് 4.30 മുതൽ പുതിയറ എസ്.കെ പൊറ്റക്കാട് ഹാളിൽ വെച്ച് നടക്കും. കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ.ഹുസൈൻ മടവൂർ, കെ.വി അബ്ദുല്ലത്തീഫ് മൗലവി, ഡോ.മുനീർ മദനി, അഹമ്മദ് അനസ് മൗലവി, മമ്മൂട്ടി മുസ്ല്യാർ വയനാട്, സഅദുദ്ദീൻ സ്വലാഹി എന്നിവർ പ്രഭാഷണം നടത്തും.