ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മേലുള്ള മോഹൻലാലിന്‍റെ പ്രതികരണം നിരാശാജനകം: അനു ചാക്കോ

Eranakulam

കൊച്ചി: ഹേമ കമ്മറ്റി റിപ്പോർട്ടിന്മേൽ മോഹൻലാൽ നടത്തിയ അഭിപ്രായപ്രകടനങ്ങൾ കേരള സമൂഹത്തിൽ സ്ത്രീകൾക്ക് അപമാനകരമാണ് എന്ന് രാഷ്ട്രീയ ജനതാദൾ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും രാഷ്ട്രീയ ജനതാ ദൾ പാർലമെന്ററി ബോർഡ് മെമ്പറുമായ അനു ചാക്കോ പ്രസ്താവിച്ചു.

സിനിമയിൽ നടക്കുന്ന സ്ത്രീ വിരുദ്ധ വേട്ടയിൽ ശക്തമായ നിലപാടുകൾ സ്വീകരിക്കാതെ റിപ്പോർട്ടിനേയും പ്രശ്നത്തെയും ലഘൂകരിച്ച് നിസ്സാരവൽക്കരിച്ച് സംസാരിച്ചത് നിരാശ ജനകവുമാണെന്ന് അനു ചാക്കോ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

ഹേമ കമ്മറ്റി റിപ്പോർട്ടിൽ പീഡന പേരുള്ള എല്ലാവർക്കും എതിരെ എഫ് ഐ ആർ ഇട്ട് കേസെടുക്കണമെന്നും അനു ചാക്കോ ആവശ്യപ്പെട്ടു