കേരള സ്റ്റാർട്ടപ്പ് മിഷന്‍റെ ഒരു മെഡിക്കൽ കോളേജിലെ ആദ്യ ലീപ് കോ- വർക്കിംഗ് സ്പേസ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ

Wayanad

മേപ്പാടി : കേരള സ്റ്റാർട്ടപ്പ് മിഷന്റെ ലീപ് കോ-വർക്കിംഗ് സ്പേസ് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ ആരംഭിച്ചു . കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാർട്ടപ്പ് മിഷൻ ഒരു മെഡിക്കൽ കോളേജിൽ ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ സെന്റർ കൂടിയാണിത്. ലോഞ്ച് , എംപവർ ,ആക്സിലറേറ്റ് , പ്രോസ്പർ എന്നതിന്റെ ചുരുക്കപ്പേരാണ് ലീപ്.

നൂതനത്വം , സംരംഭക ശൃംഖല എന്നിവ വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്റ്റാർട്ടപ്പ് മിഷൻ ലീപ് പദ്ധതി നടത്തി വരുന്നത്. ചുരുങ്ങിയ ചിലവിൽ സ്റ്റാർട്ടപ്പുകൾക്ക് കോ – വർക്കിംഗ് സ്പേസുകൾ ഉപയോഗിക്കാവുന്നതാണ് . ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഐനെസ്റ്റ് ബയോ ഇൻക്യൂബേഷൻ സെന്ററിലാണ് ലീപ് സെന്റർ പ്രവർത്തിക്കുന്നത്. ശൈശവദശയിലുള്ള ബയോ സ്റ്റാർട്ടപ്പുകൾക്ക് മികച്ച അവസരമായിരിക്കും ഇതിലൂടെ കൈവരുന്നതെന്ന് കെഎസ്യുഎം അറിയിച്ചു.

ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ. ഗോപകുമാരൻ കർത്ത, ഐനെസ്റ്റ് സിഇഒ ഡോ.റിജേഷ്, ആസ്റ്റർ റിസർച്ച് ഫൌണ്ടേഷൻ ഡയറക്ടർ ഡോ. അനീഷ് ബഷീർ , ഡിജിഎമ്മുമാരായ ഡോ.ഷാനവാസ് പള്ളിയാൽ , സൂപ്പി കല്ലങ്കോടൻ തുടങ്ങിയ വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു . സ്റ്റാർട്ടപ്പ് മിഷൻ ലീപ് സെന്ററിന്റെ കൂടുതൽ വിവരങ്ങൾക്ക് 8111880451 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .