ആത്മവിശ്വാസമില്ലായ്മയാണ്ഇന്ത്യന്‍ അത്‌ലറ്റുകളുടെ പ്രശ്‌നം

Kozhikode

കോഴിക്കോട്: ലോക കായിക വേദികളില്‍ ഇന്ത്യന്‍ താരങ്ങള്‍ പിറകില്‍ പോവാനുള്ള അടിസ്ഥാന കാരണം ആത്മവിശ്വാസ കുറവാണെന്ന് പ്രമുഖ രാജ്യാന്തര കായിക മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ അഭിപ്രായപ്പെട്ടു. പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് ഒരു സ്വര്‍ണം പോലും സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. അതിന് പിറകിലെ കാരണങ്ങള്‍ തേടുമ്പോള്‍ രാജ്യാന്തര വേദികളില്‍ ഇന്ത്യന്‍ അത്‌ലറ്റുകള്‍ പ്രകടിപ്പിക്കുന്ന സമ്മര്‍ദ്ദമാണ്. ലോക കായിക മാമാങ്ക വേദിയില്‍ അമേരിക്കയും ചൈനയും പ്രകടിപ്പിക്കുന്ന കരുത്തിനെ ഇന്ത്യ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. പാരീസ് അനുഭവങ്ങള്‍ കോഴിക്കോട് സ്‌പോര്‍ട്‌സ് അതോരിറ്റി സെന്ററിലെ താരങ്ങളുമായി പങ്കിടുകയായിരുന്നു അദ്ദേഹം. സെയ് സെന്റര്‍ തലവന്‍ പി.ലിജോ അധ്യക്ഷനായിരുന്നു.