കോഴിക്കോട്: ഓഹരി വിപണി നിക്ഷേപവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സെമിനാര്‍ നടത്തി. സെക്യൂരിറ്റീസ് ആന്റ് എക്‌സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെയും CDSL ന്റെയും സഹകരണത്തോടെയാണ് മാര്‍ക്കറ്റ് ജേര്‍ണി കോഴിക്കോടും അലീസ് ബ്ലൂവും സംയുക്തമായി സെമിനാര്‍ സംഘടിപ്പിച്ചത്.

ഇന്‍വെസ്്‌റ്റേഴ്‌സ് അവെയര്‍നെസ് പ്രോഗ്രാം എന്ന പേരില്‍ സംഘടിപ്പിച്ച സെമിനാര്‍ CDSL Resource Person രാജീവ് V.P ഉദ്ഘാടനം ചെയ്തു. മാര്‍ക്കറ്റ് ജേര്‍ണി കോഴിക്കോട് ഡിസ്ട്രിക്ട് ഹെഡ് വിജേഷ് T.R അധ്യക്ഷത വഹിച്ചു. ആലീസ് ബ്ലൂ വൈസ് പ്രസിഡന്റ് K. A. അനില്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് T.M ഷാബിര്‍, T. M ഷമീര്‍, മാര്‍ക്കറ്റ് ജേര്‍ണി CEO അബ്ദുല്‍ അഹദ്, പ്രൊമോട്ടര്‍ ജംഷീദ് P തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. പരിപാടിയില്‍ ഷംസീര്‍ PC സ്വാഗതവും തസ്ബിന ജമാല്‍ നന്ദിയും പറഞ്ഞു.