കൊച്ചി: അക്കാദമിക ഗവേഷകര്‍ക്കും വ്യവസായ വിദഗ്ധര്‍ക്കും ഇടയിലെ വിജ്ഞാന കൈമാറ്റത്തിന് അവസരമൊരുക്കാന്‍ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന രാജ്യാന്തര ബിസിനസ് കോണ്‍ഫറന്‍സ് ജെയിന്‍ ഐക്കണ്‍ 2023 (JAIN ICON 2023) ഈ മാസം 27, 28 തീയതികളില്‍ കൊച്ചി റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടക്കും. ദി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) എന്നിവയുടെ സഹകരണത്തോടെയാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. ലോകമെമ്പാട് നിന്നും ഗവേഷകര്‍, അക്കാദമിക രംഗത്തെ വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍, പ്രൊഫഷണലുകള്‍ ഉള്‍പ്പെടെ 300ലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സ് സൗദി അറേബ്യയിലെ സാബിക് എക്‌സിക്യുട്ടിവ് വൈസ് പ്രസിഡന്റ് അഹമദ് അല്‍ ഷേയ്ഖ് ഉദ്ഘാടനം ചെയ്യും.
ഗവേഷണത്തിലൂടെ ബിസിനസ് സ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്ന സമകാലിക വെല്ലുവിളികള്‍ വിജയകരമായി നേരിടുന്നതിനുള്ള കാതലായ മാറ്റങ്ങള്‍ക്ക് പിന്തുണ നേടാന്‍ അക്കാദമിക ഗവേഷകര്‍ക്കും വ്യവസായ വിദഗ്ധര്‍ക്കും ഇടയിലെ വിജ്ഞാന കൈമാറ്റത്തിനുള്ള വേദിയൊരുക്കുക എന്നതാണ് ദ്വിദിന കോണ്‍ഫറന്‍സിന്റെ ലക്ഷ്യം. ഭാവിയിലേക്ക് മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ ഗവേഷണഫലങ്ങളും ബിസിനസ് രീതികളും സംയോജിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് വിവിധ സെഷനുകളിലായി നടക്കുക. ബിസിനസ് നടത്തിപ്പിലെ പ്രശ്‌നങ്ങള്‍ക്ക് ഗവേഷണ പദ്ധതികല്‍ലൂടെയും പങ്കാളിത്തത്തിലൂടെയും പരിഹാരം കാണാന്‍ വ്യവസായ, വിദ്യാഭ്യാസ രംഗങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്നാണ് 2020ലെ പുതിയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്നത്. അക്കാദമിക സ്ഥാപനങ്ങളില്‍ വ്യവസായ, പ്രൊഫഷണല്‍ വൈദഗ്ധ്യം കൊണ്ടു വരുന്നതിന്റെ ഭാഗമായി യുജിസി പ്രൊഫസര്‍ ഓഫ് പ്രാക്ടീസ് എന്നൊരു പുതിയ തസ്തിക സൃഷ്ടിച്ചിട്ടുണ്ട്. ഇതിലൂടെ വ്യവസായ രംഗത്തെ വിദഗ്ധര്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരായി എത്തും. രാജ്യത്തെ മറ്റ് പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പദ്ധതി കേന്ദ്രീകൃത പഠനത്തിലൂടെ ഗുണപരമായ മൂല്യം വര്‍ധിപ്പിക്കുന്നതിന് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി മുന്‍കൈ എടുക്കുന്ന സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഒരു നാഴികകല്ലാകും ഈ കോണ്‍ഫറന്‍സ്.
കോണ്‍ഫറന്‍സിന്റെ ആദ്യ ദിവസത്തെ സമ്പൂര്‍ണ സമ്മേളനത്തില്‍ വിദ്യാഭ്യാസ, വ്യവസായ, പൊതു രംഗത്തെ വിദഗ്ധര്‍ സംസാരിക്കും. രണ്ടാം ദിനമായ ജനുവരി 28ന് വിവിധ അക്കാദമിക ട്രാക്കുകളില്‍ പേപ്പര്‍ അവതരണങ്ങള്‍ നടക്കും. കൊമേഴ്‌സ്, മാനേജ്‌മെന്റ്, ഇക്കണോമിക്‌സ് കൂടാതെ മറ്റ് വിഷയങ്ങളിലെ ഗവേഷണഫലങ്ങള്‍ അവതരിപ്പിക്കാനുള്ള വേദി കൂടി കോണ്‍ഫറന്‍സ് ഒരുക്കും. സംയോജനവും പരിവര്‍ത്തനവും ബിസിനസ് രീതികള്‍ എന്ന വിഷയത്തില്‍ മൗലികവും അപ്രകാശിതവുമായ റിസേര്‍ച്ച് പേപ്പറുകളും കേസ് സ്റ്റഡികളും ഗവേഷകര്‍ക്ക്jainicon.2023@jainuniverstiy.ac.in-ല്‍ സമര്‍പ്പിക്കാവുന്നതാണ്. ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്ന പേപ്പറുകള്‍ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കുന്നതിനായി പരിഗണിക്കുന്നതും ഓരോ വിഭാഗത്തിലും ബെസ്റ്റ് പേപ്പര്‍ അവാര്‍ഡ് നല്‍കുന്നതുമായിരിക്കും.
30 വര്‍ഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ കീഴിലുള്ള 80ലേറെ സ്ഥാപനങ്ങളില്‍ ഒന്നാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി. ചഅഅഇ എ ഡബിള്‍ പ്ലസ് അംഗീകാരവും യുജിസിയുടെ കാറ്റഗറി വണ്‍ ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി.