നോര്‍ക്ക റൂട്ട്‌സ് പ്രതിനിധികളുടെയും മേല്‍നോട്ടത്തിലാണ് റിക്രൂട്ട്‌മെന്റ് നടപടികള്‍ പുരോഗമിക്കുന്നത്.
ദുബൈ: നവംബര്‍ 21 മുതല്‍ എറണാകുളത്ത് നടക്കുന്ന നോര്‍ക്ക യു കെ കരിയര്‍ ഫെയര്‍ നാളെ 25ന് സമാപിക്കും. ബ്രിട്ടനില്‍ നിന്നുള്ള ഇന്റര്‍വ്യൂ പാനലിസ്റ്റുകളുടേയും യു.കെ എന്‍.എച്ച്.എസ്സ് നിരീക്ഷകരുടേയും, നോര്‍ക്ക റൂട്ട്‌സ് പ്രതിനിധികളുടെയും മേല്‍നോട്ടത്തിലാണ് റിക്രൂട്ട്‌മെന്റ് നടപടികള്‍ പുരോഗമിക്കുന്നത്. അവസാന ദിവസമായ നാളെ വെള്ളിയാഴ്ച ജനറല്‍ , മെന്റല്‍ ഹെല്‍ത്ത് നഴ്‌സ്, ഫാര്‍മസിസ്റ്റ്, സീനിയര്‍ കെയറര്‍ എന്നിവര്‍ക്കായാണ് റിക്രൂട്ട്‌മെന്റ് നടക്കുക.
ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ജനറല്‍ /പീഡിയാട്രിക് / മെന്റല്‍ നഴ്‌സ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവര്‍ക്കായി ഇന്ന് വ്യാഴം അഭിമുഖം നടക്കുകയാണ്. എറണാകുളം താജ് ഗേറ്റ് വേ ഹോട്ടലില്‍ നടക്കുന്ന യു.കെ കരിയര്‍ ഫെയര്‍ നവംബര്‍ 21ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ കെ ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, റിക്രൂട്ട്‌മെന്റ് മാനേജര്‍ ശ്യാം. ടി.കെ, നാവിഗോ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് മൈക്ക് റീവ്, ഹമ്പര്‍ ആന്റ് നോര്‍ത്ത് യോക്ക്‌ഷെയര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ പാര്‍ട്ട്ണര്‍ഷിപ്പിന്റെ സ്ട്രാറ്റജിക്ക് കള്‍ച്ചറല്‍ ആന്റ് വര്‍ക്ക് ഫോഴ്‌സ് ലീഡ് കാത്തി മാര്‍ഷല്‍, യു.കെ എന്‍.എച്ച്.എസ്സ് പ്രതിനിധികള്‍ എന്നിവരുള്‍പ്പെടുന്ന സംഘമാണ് റിക്രൂട്ട്‌മെന്റിന് നേതൃത്വം നല്‍കുന്നത്. യു.കെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ ഭാഗമായ പതിനൊന്ന് തൊഴില്‍ ദാതാക്കളാണ് കരിയര്‍ ഫെയറിന്റെ ഭാഗമായി റിക്രൂട്ട്‌മെന്റ് നടത്തുന്നത്.