കണ്ണൂര്‍: കണ്ണേറ്, കൂടോത്രം പ്രേതബാധ, ജിന്ന് ബാധ തുടങ്ങിയ അന്ധവിശ്വാസങ്ങളിൽ നിന്ന് മോചനം നേടി നിർഭയത്വ ജീവിതം നയിക്കാനാണ് വേദപ്രമാ ണങ്ങൾ ആഹ്വാനം ചെയ്യുന്നതെന്ന് കെ.എൻ.എം മർകസുദ്ദഅവ ആദർശ സംവാദം അഭിപ്രായപ്പെട്ടു. ഇത് ഉൾക്കൊള്ളാതെ കുറുന്തോട്ടിക്ക് വാതം പിടിച്ച പോലെ മത പ്രമാണങ്ങളെ ദുർവ്യാഖ്യാനിച്ച് അന്ധവിശ്വാസം പ്രചരിപ്പിക്കാൻ ചില മത സംഘടനകളും പൗരോഹിത്യ സംഘങ്ങളും പ്രവർത്തിക്കുന്നത് മതസമൂഹവും പൊതുസമൂഹവും ഗൗരവമായികാണണമെന്നും ആദർശ സംവാദം മുന്നറിയിപ്പ് നൽകി.
കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന ട്രഷറർ എം.അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയതു. ജില്ലാ പ്രസിഡൻ്റ് സി.സി.ശകീർ ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് ശംസുദ്ദീൻ പാലക്കോട്, സെക്രട്ടറി അബ്ദുൽ ലത്തീഫ് കരുമ്പുലാക്കൽ, നിർവ്വാഹ സമിതിയംഗം അലി മദനി മൊറയൂർ, സയ്യിദ് സുല്ലമി, അബ്ദുൽ കലാം ഒറ്റത്താണി ഫൈസൽ ചക്കരക്കൽ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.
കാലം തേടുന്ന ഇസ്ലാഹ് പുസ്തക പ്രകാശനം സെഞ്ച്വറി ഫേഷൻ സിറ്റി മാനേജിംഗ് പാർട്ട്ണർ പി.അശ്രഫ് ഹാജിക്ക് അലി മദനി മൊറയൂർ നൽകി നിർവ്വഹിച്ചു. അന്താരാഷ്ട്ര ഖുർആൻ പഠന പദ്ധതിയായ വെളിച്ചം പുസ്തക പ്രകാശനം ശംസുദ്ദീൻ പാലക്കോട് കെ.പി.ഉമ്മർ മാട്ടൂലിന് നൽകി നിർവ്വഹിച്ചു.
ഡിപ്ളോമാറ്റ് ദേശീയപരീക്ഷ ബോർഡിൻ്റെ (ഡി.എൻ.ബി) : ഫാമിലി മെഡിസിൻ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ ലഭിച്ച ഡോ.റോഷ്ന അബ്ദു ശുക്കൂർ, ലോക തണ്ണീർതട ദിനത്തിൽ മണിപ്പൂർ വനം പരിസ്ഥിതി മന്ത്രാലയം നടത്തിയ സംസ്ഥാന തല പ്രശ്നോത്തരി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അബ്ദുൽ ബാസിത്ത്,എം.എ അറബിക്കിൽ ഒന്നാം റാങ്ക് നേടിയ എം.പി ഹിബ, വിശിഷ്ട സേവനത്തിന്ന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ കണ്ണൂർ ടൗൺ എസ്.ഐയും പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജ് പൂർവ്വ വിദ്യാർത്ഥിയുമായ ജിയാസ്, സ്റ്റെയിറ്റ് എം.എസ്.എം പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ജില്ലക്കാരനായ ജസീൻ നജീബ് എന്നിവരെ ആദരിച്ചു.
കെ.എൻ.എം മർകസുദ്ദഅവ ജില്ലാ സെക്രട്ടറി ഡോ.അബ്ദുൽ ജലീൽ, ഐ.എസ്.എം ജില്ലാ സെക്രട്ടറി സഹദ് ഇരിക്കൂർ, എം.ജി.എം ജില്ലാ സെക്രട്ടറി കെ.പി.ഹസീന, എം.എസ്.എം ജില്ലാ പ്രസിഡൻ്റ് അബ്ദുൽ ബാസിത്ത്, ഐ.ജി.എം ജില്ലാ സെക്രട്ടറി ഷാന ഏഴാം,പി.വി അബ്ദുൽ സത്താർ ഫാറൂഖി പ്രസംഗിച്ചു.