പി പി ദിവ്യയെ അറസ്റ്റ് ചെയ്യണം: കെ.എസ്.എസ്.പി.എ സമ്മേളനം

Kannur

തളിപ്പറമ്പ്. കണ്ണൂർ എ.ഡി.എം നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി.പി ദിവ്യയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ) തളിപ്പറമ്പ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.22 ശതമാനം ക്ഷാമാശ്വാസം കുടിശിക അനുവദിക്കുക. പിടിച്ചു വെച്ച കഴിഞ്ഞ (11-ാം പെൻഷൻ പരിഷ്ക്കരണം) 4-ാം ഗഡു പെൻഷൻ പരിഷ്ക്കരണ കുടിശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

പ്രതിവർഷം 6000 രൂപ ഈടാക്കിയുള്ള മെഡിസെപ്പ് വേണ്ടത്ര പ്രയോജനകരമല്ലെന്നും അപാകതകൾ പരിഹരിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും പരിഹരിക്കാതെ തുടരുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച സമ്മേളനം മെഡിസെപ്പ് പദ്ധതി നിർത്തലാക്കിയ റീ ഇംപേഴ്സ്മെൻ്റ് തുക സർക്കാർ വിഹിതമായി പ്രീമിയത്തിൽ ഉൾപ്പെടുത്തിയും അപാകതകൾ പരിഹരിച്ചും പൊളിച്ചെഴുതണമെന്നും ആവശ്യപ്പെട്ടു.

ഡ്രീം പാലസിൽ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയതു. മണ്ഡലം പ്രസിഡൻ്റ് കെ.മധു അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റിയംഗം പി.സുഖദേവൻ മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം ‘ കോൺഗ്രസ് പ്രസിഡൻ്റ് ടി.ആർ മോഹൻദാസ്, കെ.എസ്.എസ്.പി.എ സംസ്ഥാന കൗൺസിലർമാരായ പാച്ചേനി കൃഷ്ണൻ, യു.നാരായണൻ, ജില്ലാ കമ്മിറ്റിയംഗം പി.ഗോവിന്ദൻ ,ബ്ലോക്ക് പ്രസിഡൻ്റ് പി.ടി.പി മുസ്തഫ, സെക്രട്ടറി കെ.വി പ്രേമരാജൻ, വനിതാ ഫോറം പ്രസിഡൻ്റ് കെ.വി ശോഭന, സെക്രട്ടറി എം.കെ.കാഞ്ചനകുമാരി,പി.വി വനജ കുമാരി, ആർ.വി വാസന്തി,സി.ശ്രീധരൻ, ടി.വി ഉണ്ണികൃഷ്ണൻ, ഒ.ജനാർദ്ധനൻ, എം.അശ്രഫ് ,കുഞ്ഞമ്മ തോമസ്, കെ.രവീന്ദ്രൻ പ്രസംഗിച്ചു.

തലശ്ശേരിയിൽ നടന്ന ജില്ലാ മാസ്റ്റേഴ്സ് മീറ്റിൽ ജാവലിൻത്രോ ഡിസ്ക്കസ് ത്രോ എന്നിവയിൽ സ്വർണ്ണ മെഡൽ നേടി സംസ്ഥാന മൽസരത്തിന് അർഹത നേടിയ എ.എം ഗ്രേസിയെ ആദരം നൽകി അനുമോദിച്ചു.

ഭാരവാഹികൾ: ഒ.ജനാർദ്ദനൻ (പ്രസി) പി.വി വനജകുമാരി, എം.അശ്രഫ് ,ടി ,ബാലൻ (വൈ.പ്രസി) എ.രവി (സെക്രട്ടറി) കെ.വി തോമസ്, ടി.വി ഉണ്ണികൃഷ്ണൻ, എ.എം ഗ്രേസി (ജോ. സെക്ര) പി.അബ്ദുല്ല (ട്രഷറർ) വനിതാ ഫോറം: ആർ.വി വാസന്തി (പ്രസി) ടി.ലീല (സെക്രട്ടറി)