40 മാസത്തെ ക്ഷാമാശ്വാസ കുടിശിക നൽകണം: കെ.എസ്.എസ്.പി.എ ബ്ലോക്ക് സമ്മേളനം

Kannur

തളിപ്പറമ്പ: പിണറായി സർക്കാർ കവർന്നെടുത്ത 2ശതമാനം ഡി എയുടെ 39 മാസത്തെയും 3 ശതമാനം ഡി.എയുടെ 40 മാസത്തെയും കുടിശിക അനുവദിക്കണമെന്ന് കെ. എസ്. എസ്. പി. എ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ) തളിപ്പറമ്പ ബ്ലോക്ക് 40-ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. കുടിശികയായ 6 ഗഡുവായ 19 ശതമാനം ഡി.എ, കഴിഞ്ഞ പെൻഷൻ പരിഷ്ക്കരണത്തിലെ പിടിച്ചു വെച്ച ഒരു ഗഡു പെൻഷൻ പരിഷ്ക്കരണ കുടിശികയും രണ്ട് ഗഡു ക്ഷാമാശ്വാസ കുടിശികയും ഉടൻ വിതരണം ചെയ്യണമെന്ന ആവശ്യവും ഉന്നയിച്ചു.

കപ്പാലം വ്യാപാരഭവനിൽ സമ്മേളനം കെ.പി.സി.സി സെക്രട്ടറി ഡോ.കെ.വി ഫിലോമിന ഉദ്ഘാടനം ചെയ്തു.കെ.എസ്.എസ്.പി.എ ബ്ലോക്ക് പ്രസിഡൻ്റ് പി.ടി.പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി പ്രേമരാജൻ,സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.രാമകൃഷ്ണൻ, കമ്മിറ്റിയംഗങ്ങളായ പി.സുഖദേവൻ, പി.അബൂബക്കർ ,ജില്ലാ പ്രസിഡൻ്റ് കെ.മോഹനൻ, ഡി.സി.സി സെക്രട്ടറി അഡ്വ.ഇ.ആർ വിനോദ് ,തളിപ്പറമ്പ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.എൻ പൂമംഗലം, ഡോ.പി.സതീശൻ പ്രസംഗിച്ചു.

പ്രതിനിധി സമ്മേളനം കെ.എസ്.എസ്.പി എ സംസ്ഥാന ഉപാദ്ധ്യക്ഷൻ പലേരി പത്മനാഭനും സംഘടന ചർച്ച ജില്ലാ സെക്രട്ടറി കെ.സി രാജനും ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി-എ വനിതാ ഫോറത്തിൻ്റെ തിരുവാതിരയും കലാപരിപാടികളും അരങ്ങേറി.

ഭാരവാഹികൾ: പി.ടി.പി മുസ്തഫ (പ്രസി) സി.ശ്രീധരൻ, മേരിക്കുട്ടി ജോൺ, ഡോ. പി.സതീശൻ, കെ.ബാലകഷ്ണൻ (വൈസ്.പ്രസിഡൻ്റ്) കെ.വി പ്രേമരാജൻ (സെക്രട്ടറി) എം.ചന്ദ്രൻ മാസ്റ്റർ, ഡി.മാത്തുകുട്ടി, കെ.എസ് ശെൽവരാജ്, കെ സുരേഷ്കുമാർ (ജോ. സെക്രട്ടറി) എം.വി നാരായണൻ (ട്രഷറർ). വനിതാ ഫോറം: ഒ.വി ശോഭന (പ്രസി) എം.കെ കാഞ്ചനകുമാരി (സെക്രട്ടറി).