പതിനാറുകാരിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചു; പ്രതി വിഷ്ണു പിടിയില്‍

Crime

തിരുവനന്തപുരം: പതിനാറുകാരിയായ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പീഡനത്തിനിരയാക്കിയ യുവാവ് പിടിയില്‍. വെമ്പായം പെരുംകൂര്‍ ഉടയന്‍പാറക്കോണം കുന്നില്‍ വീട്ടില്‍ വിഷ്ണുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി കൊല്ലം സ്വദേശിനിയാണ്. ഫേസ് ബുക്കിലൂടെയാണ് വിഷ്ണു പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. സൗഹൃദത്തിലായതിന് ശേഷം പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ പ്രതി പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു.

വിഷ്ണു രണ്ടുവര്‍ഷം മുമ്പാണ് പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. പ്രതിയുടെ വട്ടപ്പാറയിലുള്ള വീട്ടിലെത്തിച്ചാണ് പീഡനത്തിരയാക്കിയത്. നാടന്‍പാട്ട് കലാകാരനായിരുന്നു പ്രതി. ജനുവരി 15ന് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി വട്ടപ്പാറയിലുള്ള സ്വന്തം വീട്ടില്‍ താമസിപ്പിച്ച് വരുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുവന്ന് താമസിക്കുന്നതായി രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുര്‍ന്നായിരുന്നു അറസ്റ്റ്. പെണ്‍കുട്ടിയെ സംരക്ഷണത്തിനായി സി ഡബ്ല്യു സിക്ക് മുന്നില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *