പൂര്‍വ വിദ്യാര്‍ഥി സംഗമം ഏഴിന്

Kozhikode

കൊടുവള്ളി: പരപ്പന്‍ പോയില്‍ രാരോത്ത് ജി. യു പി.സ്‌കൂള്‍ ശതോല്‍സവത്തിന്റെ ഭാഗമായി നടത്തുന്ന മെഗാ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന്റെ മുന്നോടിയായി 1993-94 വര്‍ഷത്തില്‍ ഏഴാം ക്ലാസില്‍ പഠിച്ച വിദ്യാര്‍ഥികളുടെ ഒത്ത് ചേരല്‍ ‘ ഒരു വട്ടം കൂടി ‘ ജനുവരി ഏഴിന് ഞായറാഴ്ച്ച രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് നാല് വര സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടും.

21 അധ്യാപകരെ ചടങ്ങില്‍ ആദരിക്കും. പൂര്‍വ വിദ്യാര്‍ഥികളിലെ സംരംഭകരേയും, കലാ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച വരെയും ചടങ്ങില്‍ അനുമോദിക്കും. 300 ല്‍ പരം പൂര്‍വ വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുക്കും. കലാ പരിപാടികളും നടക്കും.

ഗാനരചയിതാവ് ബാപ്പു വാവാട് സംഗമം ഉദ്ഘാടനം ചെയ്യും. പരിപാടിക്ക് സ്വാഗത സംഘം രൂപവത്കരിച്ചു. പരിപാടിയില്‍ പങ്കെടുക്കുന്ന 1993-94 വര്‍ഷത്തില്‍ ഏഴാം ക്ലാസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ 9745246734, 9048156488 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.