ആയഞ്ചേരി: വെജിറ്റബിൾ പ്രിൻ്റിലൂടെ വർണ്ണങ്ങൾ വിരിയിച്ചും, മെമ്പറോട് ആശയങ്ങൾ പകുവെച്ചും മംഗലാട് ബാലസഭാ ക്യാമ്പിന് തുടക്കമായി. കുട്ടികളുടെ സർഗ്ഗവാസനയും അഭിരുചിയും, ആരോഗ്യവും, ആത്മധൈര്യവും, കണ്ടെത്തലുകളും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തുണിയിൽ വരച്ചെടുക്കുന്ന പ്രിൻ്റുകൾ പ്രദർശിപ്പിക്കാനും സംവിധാനം ഒരുക്കും. യോഗ, സെൽഫ് പ്രൊട്ടക്ഷൻ പരിശീലനം എന്നിവ നൽകാനും പദ്ധതി തയ്യാറാക്കായിട്ടുണ്ട്.
ക്യാമ്പിൻ്റെ ഭാഗമായി കുട്ടികൾ തുണിയിൽ ചെയ്ത വെജിറ്റബിൾ പ്രിൻ്റ് പ്രകാശനം ചെയ്ത് കൊണ്ട് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡ് മെമ്പർ എ . സുരേന്ദ്രൻ പറഞ്ഞു. ബാലസഭ പ്രസിഡണ്ട് വേദ ലക്ഷമി അധ്യക്ഷത വഹിച്ചു. ബാലസഭ ആർ.പി ഡയാന ക്ലാസ്സെടുത്തു. അക്കരോൽ അബ്ദുള്ള, കുളങ്ങരത്ത് നാരായണക്കുറുപ്പ്, സി ഡി എസ് മെമ്പർ മാലതി, ദീപ തിയ്യർകുന്നത്ത്, ആഷ്മിയ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി അലോന സ്വാഗതം പറഞ്ഞു.