കോഴിക്കോട്: പ്രകൃതിദുരന്തങ്ങളിൽ ജീവിത പ്രതിസന്ധിയിലകപ്പെടുന്നവരുടെ സംരക്ഷണം നിയമം മൂലം ഉറപ്പുവരുത്തണമെന്നും വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ ധ്രുതഗതിയിലാക്കി ദുരിതബാധിതരുടെ കണ്ണീരൊപ്പുന്ന ഒരു നടപടിക്രമത്തിനും കാലതാമസമുണ്ടായിക്കൂടെന്നും ഐ.എസ്.എം സംസ്ഥാന ഈലാഫ് സംഗമം അഭിപ്രായപ്പെട്ടു.
വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിലെ മുകളിലുള്ള നിലയിൽ വിശ്വാസികളുടെ നമസ്കാരം തടയണമെന്ന ഹർജി തള്ളിയ കോടതിയുടെ നടപടി അങ്ങേയറ്റം സ്വാഗതാർഹമാണെന്നും രാജ്യത്തിൻ്റെ മതേതര പൈതൃകം കാത്തു സൂക്ഷിക്കുന്ന നിയമസംവിധാനത്തിൽ മതേതര ജനാധിപത്യവിശ്വാസികൾക്ക് വലിയ പ്രതീക്ഷയുണ്ടെന്നും സംഗമം ചൂണ്ടിക്കാട്ടി.
കെ.ജെ.യു ജന:സെക്രട്ടറി ഹനീഫ് കായക്കൊടി ഉദ്ഘാടനം ചെയ്തു.ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ശരീഫ് മേലേതിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എൻ.എം സംസ്ഥാന സെക്രട്ടറിമാരായ എം.ടി അബ്ദുസ്സമദ് സുല്ലമി, ഡോ: അബ്ദുൽ ഹഖ് ,ഐ.എസ്.എം ജന:സെക്രട്ടറി ശുക്കൂർ സ്വലാഹി, ഈലാഫ് കൺവീനർ സുബൈർ പീടിയേക്കൽ, ഭാരവാഹികളായ കെ.എം.എ അസീസ്, റഹ് മത്തുല്ല സ്വലാഹി പുത്തൂർ, വിവിധജില്ലകളിലെ ഈലാഫ് കൺവീനർമാരായ ജംഷിദ് മേപ്പാടി, ഷാനവാസ് പൂനൂർ, ശബീർ തിരുത്തിയാട്, മുഹമ്മദ് ഫാറൂഖ് പനച്ചിങ്ങൽ, അലി അബ്ദുർറഹീം എന്നിവർ സംസാരിച്ചു.
വയനാട് ദുരന്തഭൂമിയിൽ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ഈലാഫ് വളണ്ടിയേഴ്സിനുള്ള സ്നേഹാദരവും ഉപഹാര സമർപ്പണവും നടന്നു.