ജക്കാര്‍ത്ത: വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുന്ന നമ്മളെല്ലാവരും സഹോദരങ്ങളാണെന്നും എല്ലാവരും ദൈവത്തിലേക്ക് സഞ്ചരിക്കുന്ന തീര്‍ത്ഥാടകരാണെന്നും മതത്തെ മുന്‍നിര്‍ത്തി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കരുതെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ.
ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളിലൊന്നായ ഇന്‍ഡോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലുള്ള ഇസ്തിഖലല്‍ മോസ്കിനെയും സെന്റ് മേരി ഓഫ് അസംപ്ഷന്‍ കത്തീഡ്രലിനെയും ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ തുരങ്കമായ ‘സൗഹൃദത്തിന്റെ തുരങ്കം’ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മാര്‍പ്പാപ്പ.