അടി കൊണ്ടവനെ കൊണ്ട് തിരിച്ചടിപ്പിച്ച് എസ് ഐ; വിചിത്ര ശിക്ഷാവിധി കൊല്ലം ജില്ലയില്‍

Crime Kollam

കൊല്ലം: അടി കൊണ്ടവനെ കൊണ്ട് അടിച്ചവനെ തിരിച്ചടിപ്പിച്ച് പൊലീസിന്റെ ശിക്ഷാവിധി. കൊല്ലം ജില്ലയിലെ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലാണ് എസ് ഐയുടെ വിചിത്ര ശിക്ഷാവിധി. തല്ലു കേസില്‍ പരാതി നല്‍കിയ യുവാവിനെ കൊണ്ടാണ് തല്ലിയവനെ എസ് ഐ തിരികെ തല്ലിപ്പിച്ചത്.

തല്ലുകേസില്‍ അടിച്ചവനേയും അടി കൊണ്ടവനേയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇതനുസരിച്ച് ഇരുവരും സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു എസ് ഐയുടെ വിചിത്ര രീതിയിലുള്ള ശിക്ഷാവിധി നടപ്പാക്കല്‍. മര്‍ദനമേറ്റ തൃക്കരുവ സ്വദേശി ഇതുസംബന്ധിച്ച് അഞ്ചാലുംമൂട് എസ് ഐ ജയശങ്കറിനെതിരെ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *