ലേഖന വിജയികൾക്ക് പുരസ്കാരം വിതരണം ചെയ്തു

Thiruvananthapuram

തിരുവനന്തപുരം: കേരള എൻ ജി ഒ അസോസിയേഷൻ സംഘടിപ്പിച്ച ഡിജിറ്റൽ ലേഖന മത്സരത്തിൽ വിജയികളായവർക്ക് ക്യാഷ് അവാർഡുകളും പുരസ്കാരങ്ങളും വിതരണം ചെയ്തു. കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാർ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജനറൽ സെക്രട്ടറി എ എം ജാഫർ ഖാൻ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ ജവഹർലാൽ നെഹ്റു- നവഭാരത ശില്പി എന്ന വിഷയത്തിൽ ഡി സി സി ജനറൽ സെക്രട്ടറി അഡ്വ. കെ. വിനോദ് സെൻ പ്രഭാഷണം നടത്തി. യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് വി.എസ്. രാഘേഷ്, നേതാക്കളായ വി.സി. ഷൈജി ഷൈൻ, എസ്.എസ്. സജി, ഷമ്മി എസ്. രാജ്, എസ്. ഷാജി, രതീഷ് രാജൻ, ആർ കെ. ശ്രീകാന്ത്, എസ്.ആർ. ബിജുകുമാർ, റെനി രാജ്, അജയാക്ഷൻ പി.എസ്, എന്നിവർ സംസാരിച്ചു.