കോഴിക്കോട്: പൂക്കളമൊരുക്കിയും കലാപരിപാടികള്‍ അവതരിപ്പിച്ചും കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ ഓണാഘോഷം. പൂക്കള മത്സരം, വടംവലിയുമുള്‍പ്പെടെ വിവിധ പരിപാടികളോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ ‘മാസ് ഓണം 2024’ എന്നപേരില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.
ഐ.എം.എ. ഹാളില്‍ നടന്ന ഓണാഘോഷ പരിപാടി തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫെഡറല്‍ ബാങ്ക് സോണല്‍ ഹെഡ് എ. സുധീഷ്, വി.എസ്.എ. അസോസിയേറ്റ്സ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. വി. വിജയകുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി.
പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അധ്യക്ഷനായി. സാമൂഹ്യ പ്രവര്‍ത്തകന്‍ സമദ് നരിപ്പറ്റ, ഐ.ആന്റ് പി.ആര്‍.ഡി മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍ കെ.ടി ശേഖര്‍, കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന സെക്രട്ടറി അഞ്ജന ശശി, കമാല്‍ വരദൂര്‍, എം. ഫിറോസ് ഖാന്‍, പി.എസ്. രാകേഷ് എന്നിവര്‍ സംസാരിച്ചു.
പ്രസ് ക്ലബ് സെക്രട്ടറി പി.കെ സജിത് സ്വാഗതവും വൈസ് പ്രസിഡന്റ് എ.ബിജുനാഥ് നന്ദിയും പറഞ്ഞു. പൂക്കളമത്സരത്തില്‍ മാതൃഭൂമി ഒന്നാം സ്ഥാനവും കേരള കൗമുദി രണ്ടാം സ്ഥാനവും ദേശാഭിമാനി മൂന്നാം സ്ഥാനവും നേടി. വടംവലി മത്സരത്തില്‍ കാലിക്കറ്റ് ഹീറോസ് ഒന്നാം സ്ഥാനവും കാലിക്കറ്റ് കൊമ്പന്‍സ് രണ്ടാം സ്ഥാനവും നേടി.