സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് പച്ച്മറി ദിനാഘോഷവും സർട്ടിഫിക്കറ്റ് വിതരണവും

Malappuram

തിരുന്നാവായ : ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് പച്ച്മറി ദിനാചരണത്തിൻ്റെ ഭാഗമായി ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിലെ വിദ്യാർത്ഥികൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ദേശീയ സാഹസിക പരിശീലന
കേന്ദ്രമായ പച്ച്മറി സ്ഥാപനത്തിൽ വളർത്തിയെടുത്ത നേതൃത്വത്തിൻ്റെയും സാഹസികതയുടെയും കമ്മ്യൂണിറ്റി സ്പിരിറ്റിൻ്റെയും സമ്പന്നമായ പാരമ്പര്യത്തെയാണ് ഈ ദിവസം ആഘോഷിക്കുന്നത്. വാർഷികാ ഘോഷത്തിൻ്റെ ഭാഗമായി വിവിധ ക്യാമ്പുകളിൽ പരിശിലനം ലഭിച്ച് വിജയിച്ചവരെ ചടങ്ങിൽ ആദരിച്ചു.

ഡി എസ്, ടി എസ്, പി എൽ പരീക്ഷകളിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകൾ പ്രധാന അധ്യാപകൻ പി.സി. അബ്ദു റസാക്ക് വിതരണം ചെയ്തു. സ്കൗട്ട്സ് ജില്ലാ
കോർഡിനേറ്റർ ടി.വി. ജലീൽ പച്ച്മറി ദിനാചരണത്തിൻ്റെ പ്രധാന്യത്തെ സംബന്ധിച്ച് വിഷയം അവതരിപ്പിച്ചു . ഉപ പ്രധാന അധ്യാപിക കെ. ശാന്തകുമാരി, സ്റ്റാഫ് സെക്രട്ടറി കെ.ടി. ജാഫർ, ഹാരിസ് മാങ്കടവത്ത്, എം. സിറാജുൽ ഹഖ്, പി.വി.സുലൈമാൻ, ഹഫ്സത്ത് അടിയാട്ടിൽ,എം. ഫസലു റഹ്മാൻ, പി. ആരിഫ ഹസ്നത്ത്, കെ.ഫാത്തിമ്മ ഷംനത്ത്, സി.കെ. നിസാർ അഹമ്മദ് എന്നിവർ സംസാരിച്ചു.