കലിക്കറ്റ് ഹജ്ജ് സർവീസ് ഫോറം ഹജ്ജ് ക്ലാസ് നാളെ കോഴിക്കോട്ട്

Kozhikode

കോഴിക്കോട്: കലിക്കറ്റ് ഹജ്ജ് സർവീസ് ഫോറം നാളെ (ഫെബ്രുവരി 16 ഞായർ ) കോഴിക്കോട് എം.എസ് എസ് ഓഡിറ്റോറിയത്തിൽ ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിക്കുന്നു. രാവിലെ 9 മണി മുതൽ 1 മണി വരെ നടക്കുന്ന ഹജ്ജ് ക്ലാസ് ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും . എം. എസ്. എസ് സംസ്ഥാന ജന:സെക്രട്ടറി എഞ്ചിനീയർ മമ്മദ് കോയ , എം . ടി അബ്ദുൽ ഗഫൂർ എന്നിവർ പ്രസംഗിക്കും .ഡോ : ജമാലുദ്ദീൻ ഫാറൂഖി, ടി പി ഹുസൈൻ കോയ എന്നിവർ ഹജ്ജ് ക്ലാസ് നയിക്കും. ഹജ്ജ് കമ്മറ്റി മുഖേനയും സ്വകാര്യ ഗ്രൂപ് വഴിയും പോകുന്നവർക്ക് ക്ലാസിൽ പങ്കെടുക്കാവുന്നതാണ് .

പങ്കെടുക്കുന്നവർ രാവിലെ 9 മണിക്ക് കോഴിക്കോട് ചെറൂട്ടി റോഡിലെ എം. എസ് എസ് ഓഡിറ്റോറിയത്തിൽ എത്തിച്ചേരണമെന്ന് കൺ വീനർ അറിയിച്ചു.