മദ്രസ്സ പഠന സംവിധാനം കാലോചിതമായി പരിഷ്കരിക്കപ്പെടണം

Kozhikode

കോഴിക്കോട്: മത പഠനത്തിലൂടെ മാത്രമേ ധാർമിക മൂല്യമുള്ള പുതു തല മുറയെ വളർത്തിയെടുക്കാൻ സാധിക്കുകയുള്ളൂവെന്നും, ആധുനിക സംവിധാനങ്ങളും വിവര സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തി കാലോചിതമായി മദ്റസ പഠന സംവിധാനം പരിഷക്കരിക്കണമെന്നും കോഴിക്കോട് ജില്ലാ മദ്റസ അധ്യാപക മാനേജ്മെൻറ് സംഗമം അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡൻ്റ് സി മര ക്കാരുട്ടി അധ്യക്ഷത വഹിച്ചു. കെ.എൻ.എം സംസ്ഥാന സെക്രട്ടറി എം.ടി അബ്ദുസ്സമദ് സുല്ലമി ഉദ്ഘാടനം ചെയ്തു. വളപ്പിൽ അബ്ദുസ്സലാം , ഷമീം സ്വലാഹി, പി എം അബ്ദുസ്സലാം , കെ.പി അബ്ദുല്ലത്തീഫ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.