മതത്തിന്‍റെ മറവിൽ ചൂഷണത്തിന് കളമൊരുക്കുന്നതിനെതിരെ ജാഗ്രത വേണം: മുജാഹിദ് ബഹുജന സംഗമം

Kozhikode

കോഴിക്കോട് :വിശ്വാസ വിശുദ്ധിയാണ് ദൈവിക മതമായ ഇസ്ലാമിൻ്റെ അടിത്തറയെന്നും അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ച് മതദർശനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള പൗരോഹിത്യ ശ്രമങ്ങൾക്കെതിരെ പ്രതിരോധം തീർക്കണമെന്നും കെ.എൻ. എം മർകസുദ്ദഅവ കോഴിക്കോട് സൗത്ത് ജില്ലാ സമിതി കുറ്റിച്ചിറയിൽ സംഘടിപ്പിച്ച ബഹുജന സംഗമം അഭിപ്രായപ്പെട്ടു.

മതത്തിൻ്റെ മറവിൽ ചൂഷണത്തിന് കളമൊരുക്കുന്നവരെ വിശ്വാസി സമൂഹം തിരിച്ചറിയേണ്ടതുണ്ട്. ദൈവത്തിനും ദൈവ ദാസനുമിടയിൽ ഇടയാളൻമാരെ പ്രതിഷ്ഠിക്കുന്നവർ ചൂഷണത്തിന് വാതിൽ തുറന്നിടുകയാണ് ചെയ്യുന്നത്. വിശുദ്ധ വേദങ്ങളുടെ അന്ത:സത്തായ ഏകദൈവ ദർശനം അംഗീകരിക്കുകയും പ്രചരിപ്പിക്കുകയുമാണ് സമാധാന ജീവിതത്തിനും അന്തിമ മോക്ഷത്തിനുമുള്ള പോം വഴിയെന്നും ബഹുജന സംഗമം അഭിപ്രായപ്പെട്ടു.

കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. പി.മുഹമ്മദ് ഹനീഫ് സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.ടി. അബ്ദുൽ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. കെ.എൻ. എം മർകസുദഅവ സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ , അലി മദനി മൊറയൂർ , അബുൽ കലാം ഒറ്റത്താണി, ടി.പി. ഹുസൈൻ കോയ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

എം.ടി. അബ്ദുൽ ഗഫൂർ , എം.എസ്. എം ജില്ലാ പ്രസിഡണ്ട് സാജിദ് പൊക്കുന്ന് , ഫാദിൽ പന്നിയങ്കര , അബ്ദുൽ റശീദ് മടവൂർ , ബി.വി.മെഹബൂബ് , ശുക്കൂർ കോണിക്കൽ , പി.സി. അബ്ദുറഹിമാൻ , കുഞ്ഞിക്കോയ ഒളവണ്ണ പ്രസംഗിച്ചു.