കൊച്ചി നഗരത്തിൽ ഒരു വിഭാഗം ഓട്ടോറിക്ഷ തൊഴിലാളികൾ മീറ്റർ ചാർജിനു പകരം പിടിച്ചുപറി: തേറാട്ടിൽ കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി

Eranakulam

കൊച്ചി : നഗരത്തിലെ ഒരു വിഭാഗം ഓട്ടോറിക്ഷ തൊഴിലാളികൾ മീറ്റർ ചാർജിനു പകരം അന്യായമായി ചാർജ് ഇടാക്കുന്നത് നിയന്ത്രിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ജനകീയ കൂട്ടായ്മ തേറാട്ടിൽ കോൺഗ്രസ് ജില്ലാ കമ്മറ്റി വാർത്ത കുറിപ്പിൽ ആവശ്യപ്പെട്ടു.

ഓണക്കാലമായതോടെ ഈ പിടിച്ചുപറി നഗരത്തിൽ വളരെ വർദ്ധിച്ചുവന്ന് ജില്ലാ പ്രസിഡന്റ് ശ്രീ. സുഭാഷ് കാഞ്ഞിരത്തിങ്കൽ പറഞ്ഞു.

മീറ്റർ ചാർജിന്റെ രണ്ടു മടങ് വാങ്ങുന്ന കൊള്ളയാണ് ഇവിടെ നടക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ അധികവും ജില്ലയ്ക്ക് പുറത്തുനിന്നുള്ള യാത്രക്കാരെയാണ് ഇവർ നോട്ടമിടുന്നതെന്നും, ഇത്തരക്കാരെ നിയന്ത്രിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി.