ട്രക്ക് ഡ്രൈവര്‍മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്

Kozhikode

കോഴിക്കോട്: ഡ്രൈവേഴ്സ് ദിനത്തിന്റെ ഭാഗമായി ട്രക്ക് ഡ്രൈവര്‍മാരുടെ പെണ്‍കുട്ടികള്‍ക്കായി സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് മഹീന്ദ്ര. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 10,000 രൂപ സ്‌കോളര്‍ഷിപ്പും സര്‍ട്ടിഫിക്കറ്റും നല്‍കും. ഇത്തരത്തില്‍ 1000 സ്‌കോളര്‍ഷിപ്പുകള്‍ നല്‍കും. 2025 ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ മഹീന്ദ്ര ട്രക്ക് ആന്റ് ബസിന്റെ ആഭിമുഖ്യത്തിലാണ് ആദരം സംഘടിപ്പിക്കുകു. 2014 ല്‍ ആരംഭിച്ച സാരഥി അഭിയാന്‍ പദ്ധതി വഴി ഇതുവരെ 10,029 പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയിട്ടുണ്ട്.