കൊണ്ടോട്ടി: ഉര്‍ദു ഭാഷയെയും അതിന്റെ സംഗീതത്തെയും സംസ്‌കാരത്തെയും നെഞ്ചിലേറ്റിയ പാരമ്പര്യമാണ് ഇന്ത്യക്കുള്ളതെന്നും രാജ്യത്തിന്റെ ദേശീയത വളര്‍ത്തുന്നതില്‍ ഉര്‍ദു ഭാഷയുടെ സംഭാവനകള്‍ വലുതാണെന്നും മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി.
കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയും കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയും സംയുക്തമായി ഗസലോളം-24 എന്ന പേരില്‍ നടത്തിയ മാപ്പിള കലാ ഉര്‍ദു കാവ്യ കലാശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശില്‍പ്പശാലയില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍നിന്നുമുള്ള 120-ഉറുദു അധ്യാപകര്‍ പങ്കെടുത്തു.
കെ.യു.ടി.എ. സംസ്ഥാന പ്രസിഡണ്ട് ഡോ. കെ.പി.ശംസുദ്ദീന്‍ തിരൂര്‍ക്കാട് അദ്ധ്യക്ഷത വഹിച്ചു. മാപ്പിള കലാ അക്കാദമി അംഗം രാഘവന്‍ മാടമ്പത്ത് മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ട്രഷറര്‍ ടി.എ. റഷീദ് പന്തല്ലൂര്‍, ജനറല്‍ സെക്രട്ടറി സലാം മലയമ്മ, ടി.എച്ച്. കരിം, നജീബ് വയനാട്, എം.പി. സത്താര്‍, സാജിദ് മൊക്കന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാപ്പിള കലകളും ഹിന്ദുസ്ഥാനി സംഗീതവും എന്ന വിഷയത്തില്‍ അഷ്‌റഫ് മഞ്ചേരി, ഉര്‍ദു പദ്യം ചൊല്ലല്‍ നാം അറിഞ്ഞിരിക്കേണ്ടത് എന്‍. മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, ഉര്‍ദു ഗസലും സംഘഗാനവും സബാഹ് മാസ്റ്റര്‍ വണ്ടൂര്‍, ഫൈസല്‍ വഫ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകളെടുത്തു.