കെ പോളിനെ യു ഡി എഫ് അനുസ്മരിക്കുന്നു

Wayanad

കോട്ടത്തറ: UDF പഞ്ചായത്ത് കൺവീനറും വൈത്തിരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറും മുൻ ഗ്രാമ പഞ്ചായത്ത് മെമ്പറുമായിരുന്ന കെ പോളിനെ യു ഡി എഫ് അനുസ്മരിക്കുന്നു. UDF കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ 20ന് വെള്ളിയാഴ്ച 3 മണിക്ക് വെണ്ണിയോട് പഞ്ചായത്ത്കമ്യൂണിറ്റി ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. യു ഡി എഫ് ജില്ലാ നിയോജക മണ്ഡലം നേതാക്കൾ പങ്കെടുക്കുന്ന അനുസ്മരണ യോഗത്തിൽ എല്ലാപ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് കോട്ടത്തറ പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ, കൺവീനർ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.