നന്മകൾ നൽകിയും സൗഹൃദം പങ്കു വെച്ചും മുന്ന് പതിറ്റാണ്ടിന് ശേഷം അവര്‍ വീണ്ടും ഒത്തുകൂടി

Wayanad

മാനന്തവാടി : നന്മകൾ നൽകിയും സൗഹൃദം പങ്കു വെച്ചും പിരിഞ്ഞു പോയ വിദ്യാർഥികൾ മുന്ന് പതിറ്റാണ്ടിന് ശേഷം പുന സംഗമിച്ചു. മാനന്തവാടി ഗവ : ഹൈ സ്കൂളിൽ വിദ്യാർത്ഥികൾ ആയിരുന്ന മുന്നര പതിറ്റാണ്ടു മുൻപുള്ള കൂട്ടുകാർ പ്രസ്തുത സ്കൂളിൽ എത്തി സൗഹൃദം പുന സ്ഥാപിച്ചത്.

നടനും മാധ്യമ പ്രവർത്തകുമായ എം. എ സേവ്യറിനെ മാനന്തവാടി ഗവ : ഹൈ സ്കൂൾ പൂർവ വിദ്യാർത്ഥി സംഗമം ആദരിക്കുന്നു
കായിക താരം കെ ടി കുഞ്ഞുമോനെ പൂർവ വിദ്യാർത്ഥികൾ ആദരിക്കുന്നു

ജനുവരി പതിന്നാലിനു നടന്ന പുന സംഗമത്തിൽ വിദ്യാർഥികളിൽ നിന്നും വിവിധ മേഖലകളിൽ തിളങ്ങി അഭിമാനം ആയവരെ ആദരിച്ചു.i
ചലച്ചിത്ര നടനും മാധ്യമ പ്രവർത്തകനും ആയ എം.എ സേവ്യർ,
ഇന്ത്യൻ കായിക താരം കുഞ്ഞുമോൻ കെ. ടി,
പുന സംഗമ അസൂത്രകയും കലാകാരിയും ആയ സുനിൽജ എ. കെ എന്നിവരെ ആദരിച്ചു.
പൂർവ അദ്ധ്യാപകരും ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നവരുമായ ജോസഫ്, ഗോപാലൻകുട്ടി, ഗോപിനാഥൻ, ഫ്രാൻസിസ്,

ജോർജ്, മാത്യു, പദ്മനാഭൻ, എൽസമ്മ, ജെയിംസ് മാസ്റ്റർ എന്നിവർ തങ്ങളുടെ പ്രിയ പെട്ട ശിഷ്യ ഗണവുമായി വീണ്ടും സംവദിച്ചു കൊണ്ട് അധ്യാപക വിദ്യാർത്ഥി ബന്ധം സുദൃഢമാക്കി.സ്നേഹ, ബഹുമാന,ആശിർവാദം അധ്യാപകർ വീണ്ടും നൽകി കൊണ്ട് മൂന്നര പതിറ്റാണ്ടിന്റെഅനുഭവം പങ്കുവെച്ചു. കേരളത്തിന്‌ മാതൃകയും വയനാടിന് അഭിമാനവും ആയി
മാനന്തവാടി സ്കൂൾ പരിസരത്തു ഹരിത ഉദ്യാനം ആരംഭിച്ച വിദ്യാർഥികൾ പാർക്ക്‌ സന്ദർശിച്ചും അന്നവർ സ്വപ്‌നം കണ്ട ഉദ്യാനം ആസ്വദിച്ചും പങ്കുചേരൽ സന്തോഷകരമാക്കി.

വിദ്യാർത്ഥിനിയും പിന്നീട് പഞ്ചായത്ത്‌ മെമ്പർ ആയി ഉദ്യാനത്തിനു ഫണ്ട്‌ നൽകിയ ജൂലി, പോലീസ് എ സി പി കീർത്തിബാബു. കെ, പൊതുപ്രവർത്തകൻ വിനു കെ ടി, പരിപാടിയുടെ മുഖ്യ സ്പോൺസർ അബ്ദുൽ ഗഫൂർ, ഡോ: ജോളി, റേഡിയോ ജോക്കി ആനന്ദവല്ലി, നടൻ എം. എ സേവ്യർ, കെ. ടി കുഞ്ഞുമോൻ, മജീദ് വി. കെ
വിവിധ മേഖലകളിൽ നാടിനു അഭിമാനകരമായ നേട്ടങ്ങൾ നൽകിയ വിവിധ വിദ്യാർഥികൾ എന്നിവർ സംസാരിച്ചു.തുടർ പരിപാടികൾ അസൂത്രണം ചെയ്തു.
കൂടെ ഉണ്ടായിരുന്നവരും ഇപ്പോൾ കിടപ്പു രോഗികളും ആയ സഹപാഠികൾക്കു സഹായം എത്തിക്കാൻ പദ്ധതി ആവിഷ്കരിച്ചു.
സുനിൽജ വി കെ ചടങ്ങിൽ അധ്യക്ഷയായി.