ബിജു രാഘവന് തപസ്യ ധാം ശ്രേഷ്ഠ കർമ്മ പുരസ്കാരം

Idukki

കട്ടപ്പന: യോഗ- ആയോധനകലകളുടെ പരിശീലന രംഗത്ത് കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി സുത്യർഹ സേവനം നടത്തിവരുന്ന ബിജു രാഘവന് തപസ്യ ധാം ശ്രേഷ്ഠ കർമ്മ പുരസ്കാരം നൽകി ആദരിച്ചു.

കട്ടപ്പന ബ്രഹ്മകുമാരീസ് രാജയോഗ ധ്യാന മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ബ്രഹ്മകുമാരീസ് സോണൽ ഡയറക്ടർ ബീന ബഹൻജി പുരസ്കാരം സമ്മാനിച്ചു.