യു.വിക്രമനെ അനുസ്മരിച്ചു

Thiruvananthapuram

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന യു വിക്രമനെ അനുസ്മരിക്കാന്‍ മാധ്യമ പ്രവര്‍ത്തകരും സുഹൃത്തുക്കളും ഒത്തുകൂടി.

ഒന്നാം ചരമവാര്‍ഷിക ദിനമായ ഇന്നലെ യു വിക്രമന്‍ സുഹൃദ്‌സമിതി പ്രസ് ക്ലബില്‍ സംഘടിപ്പിച്ച അനുസ്മരണയോഗം മുന്‍ നിയമസഭാ സ്പീക്കര്‍ എം വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ എംപി പന്ന്യന്‍ രവീന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

സീനിയര്‍ ജേണലിസ്റ്റ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എസ് ആര്‍ശക്തിധരന്‍ കേരളജേണലിസ്റ്റ് യൂണിയന്‍ സംസ്ഥാനപ്രസിഡന്റ് ജോസി തുമ്പാനത്ത് സെക്രട്ടറി എപിഎ ഷഫീക്ക് ട്രഷറര്‍ ഷബീറലി എന്നിവര്‍ സംസാരിച്ചു.

പ്രസ് ക്ലബ് പ്രസിഡന്റ് പി ആര്‍ പ്രവീണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി എം രാധാകൃഷ്ണന്‍ സ്വാഗതവും യു വിക്രമന്റെ ഭാര്യ സീത വിക്രമന്‍ നന്ദിയും രേഖപ്പെടുത്തി.