ലോക സമാധാന ദിനത്തിൽ കൽപ്പറ്റയിൽ സമാധാന സംഗമം നടത്തി

Wayanad

കല്പറ്റ: യുദ്ധം മരണമാണ്, സമാധാനമാണ് ജീവിതം, ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്ന സന്ദേശമുയർത്തി ലോക സമാധാന ദിനത്തിൽ കൽപ്പറ്റയിൽ അഖിലേന്ത്യ സമാധാന ഐക്യദാർഢ്യസമിതിയുടെ നേതൃത്വത്തിൽ സമാധാന സംഗമം നടത്തി.

ജില്ലാ വൈസ് പ്രസിഡണ്ട് ജെയിന്‍ ആന്‍റണി അധ്യക്ഷനായിരുന്നു. ഐപ്സോ രക്ഷാധികാരി വിജയൻ ചെറുകര ഉദ്ഘാടനം ചെയ്തു. അമ്പി ചിറയിൽ , സി എസ് സ്റ്റാൻലി, എം എഫ് ഫ്രാൻസിസ് , അമ്മാത്ത് വളപ്പിൽ കൃഷ്ണകുമാർ, എൻ രാമാനുജം , പി കെ വനജ, പി കെ ജയരാജൻ , വി യൂസഫ് എന്നിവർ സംസാരിച്ചു.