കോഴിക്കോട്: ബാല്യകാലത്തെ വിദ്യാലയ ഓർമ്മകളുമായി മുട്ടാഞ്ചേരി ഹസനിയാ സ്ക്കൂൾ 84 ബാച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥികൾ ആരാമ്പ്രം വി.എം.കെ ബോട്ടാണിക്കൽ ഗാർഡനിൽ ഒത്ത് കൂടിയത് ശ്രദ്ധേയമായി. “ഓർമ്മപ്പീലികൾ ” എന്ന ബാനറിൽ 50 പിന്നിട്ട പഴയ കാല കളിക്കൂട്ടുകാർ പാടിയും കഥ പറഞ്ഞും കവിത ചൊല്ലിയും ഒത്തു ചേരൽ മധുരമൂറുന്ന അനുഭവമാക്കി.
സഹപാഠി പി.കെ. സക്കീന എഴുതിയ പുസ്തകം കൂട്ടുകാർ തന്നെ പ്രകാശനം ചെയ്തു. ചേനോത്ത് ഗവ: സ്ക്കൂൾ ഹെഡ്മാസ്റ്റർ ശുക്കൂർ കോണിക്കൽ രചിച്ച ഹസനിയയിലെ ഓർമ്മചിത്രങ്ങൾ മിന്നിമറയുന്ന ഓർമ്മപ്പീലികൾ എന്ന കവിത സഹപാഠികൾ സംഘമായി ചൊല്ലി .
മമ്പാട് എം.ഇ. എസ് കോളേജ് അസി: പ്രഫസർ പി.കെ. അഷ്റഫ് ഈജിപ്ത് യാത്രാനുഭവം പങ്ക് വെച്ചു. ഗാനവിരുന്നിന് എ ആർ റസാഖ് , ഷറീന പി.എം , ജമാൽ പൂളോ ട്ടുള്ളൽ എന്നിവർ നേതൃത്വം നൽകി.
ക്ലാസ് സംഗമത്തിൽ അഡ്വ. എം. മുസ്തഫ അധ്യക്ഷത വഹിച്ചു. സാനിയോ ഇൻഡസ്ട്രിയൽ പാർക്ക് എം.ഡി. സി.കെ ഉമ്മർ , ഹൈടെക് സ്പോർട്സ് സെൻ്റർ മാനേജിംഗ് ഡയറക്ടർ അബ്ദു റസാഖ് എടക്കിലോട്ട്, സൈനുദ്ധീൻ മുക്കടംകാട് , ബഷീർ കരിപ്പൂർ ,സലാം മുട്ടാഞ്ചേരി , ജമാൽ പൂളോ ട്ടുമ്മൽ , മുഹമ്മദ് ചാത്തനാറമ്പത്ത് , മുഹമ്മദ് പൊയിൽ താഴം, പി.എം ഷറീന , യു.പി. സഫിയ, ശുക്കൂർ കോണിക്കൽ , അഷ്റഫ് പി.കെ ,മൈമൂന മഞ്ഞോറമ്മൽ , മൈമുന തച്ചം പൊയിൽ, പി.കെ. സക്കീന , നഫീസ എന്നിവർ ബാല്യകാല സ്മരണകൾ പങ്ക് വെച്ചു.