ലീഡറുടെ ജന്മദിനം ആഘോഷിച്ചു

Thiruvananthapuram

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗവുമായിരുന്ന ലീഡർ കെ. കരുണാകരൻ്റെ ജന്മദിനം വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. ലീഡറുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച അനുസ്മരണ ചടങ്ങ് മണ്ഡലം പ്രസിഡൻ്റ് എം.ആർ.ഷാനവാസിൻ്റെ അദ്ധ്യക്ഷതയിൽ ഐ.എൻ.റ്റി.യു.സി സംസ്ഥാന സമിതി അംഗവും ജില്ലാ സെക്രട്ടറിയുമായ ആർ.എസ്. വിനോദ് മണി ഉദ്ഘാടനം ചെയ്തു.

DCC മെമ്പർ തോന്നയ്ക്കൽ റഷീദ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ നിസാർ ക്രസൻ്റ് സ്വാഗതവും ഷംനാദ് കൃതജ്ഞതയും പറഞ്ഞു. വാർഡ് പ്രസിഡൻ്റുമാരായ പാറയിൽ രാജൻ, അഷ്റഫ് തോപ്പുവിള ഐ.എൻ.റ്റി.യു.സി. ഭാരവാഹികളായ അജിത്ത് കളീയ്ക്കൽ, അജയൻ, ത്യാഗരാജൻ തുടങ്ങിയവർ നേതൃത്വം നൽകി.