കണ്ണൂർ: നവോത്ഥാന രംഗത്ത് മാതൃകപരമായി മുന്നേറിയിരുന്ന കേരളത്തെ അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും കൂത്തരങ്ങായി മാറ്റാനുള്ള ആസൂത്രിത നീക്കങ്ങൾ പല സംഘടിത ശക്തികളിൽ നിന്നും ഉണ്ടാവുന്നുവെന്നത് പ്രതിഷേധാർഹമെന്ന് എം.ജി.എം (മുസ്ലിം ഗേൾസ് ആൻ്റ് വുമൻസ് മൂവ്മെൻ്റ് ) ജില്ലാ കൗൺസിൽ.അടുത്ത കാലത്തായി കേരളത്തിൽ മന്ത്ര വാദത്തിൻ്റെയും ആഭിചാര ക്രിയകളുടേയും പേരിൽ നടന്ന കൊലപാതകങ്ങൾ ഭരണകൂടം ഗൗരവത്തോടെ കാണണമെന്നും അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പിലാക്കുന്നതിന് അമാന്തം കാണിക്കരുതെന്നും ഉടൻ നടപ്പിലാക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
തായത്തെരു സലഫി ദഅവ സെൻ്ററിൽ ചേർന്ന കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി ആയിഷ ഉദ്ഘാടനം ചെയ്തു. ട്രഷറർ റുക്സാന വാഴക്കാട് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സഫൂറ തിരുവണ്ണൂർ, കെ.എൻ.എം മർകസുദ്ദഅവ പ്രതിനിധി അശ്രഫ് മമ്പറം, ഐ.ജി.എം ജില്ലാ സെക്രട്ടറി ഷാന ഏഴോം, മറിയം അൻവാരിയ്യ, റുസീന ചക്കരക്കൽ പ്രസംഗിച്ചു.
ഭാരവാഹികൾ: കെ.ശബീന (പ്രസി) ഖൈറുന്നിസ ഫാറൂഖിയ്യ, മറിയം അൻവാരിയ്യ, ജുവൈരിയ ഇരിക്കൂർ, താഹിറ കക്കാട് (വൈസ് പ്രസി) ശഫീന ശുക്കൂർ (സെക്ര) സി.ടി ആയിഷ, റുസീന ചക്കരക്കൽ, കെ.എം സുലൈഖ, സമീറ കരിയാട് (ജോ. സെക്ര) കെ.പി ഹസീന (ട്രഷറർ)