അനന്താവൂർ : ചേരുരാൽ അൽ വഹ്ദ അസ്മി ഇംഗ്ലീഷ് സ്കൂളിൽ പ്രിസം കേ ഡറ്റ് സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികളിൽ ആത്മ ധൈര്യവും അച്ചടക്കവും സേവന മനോഭാവവും ചെറു പ്രായത്തിൽ വളർത്തിയെടുക്കുന്നതിന് സംഘടിപ്പിച്ച വർണ്ണ വസന്തം ക്യാമ്പ് തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു.മാനേജിങ്ങ് ഡയറക്ടർ ഷുഹൈബ് ആയപ്പള്ളി അധ്യക്ഷനായി. ഡയറക്ടർ കെ. ഖലീലുദ്ധീൻ ഫ്ലാഗ് ഹോസ്റ്റിങ്ങ് നിർവഹിച്ചു.
പ്രിസം കേഡറ്റ് മെന്റെർമാരായ സിപി .ഷെറിൽ ഷാന, എം ആതിര, എൻ കെ .സഫ്‌വാന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. പി നസിയ റഹ്‌മത്ത് ,പി.ബിൻസിയ, പി ജൂസൈല, പി വി സാജിത, സി ഫസ്ന,എ.മാജിദ ഫർസാന, വി.ആത്തിക്ക എന്നിവർ ക്യാമ്പിൽ
പങ്കെടുത്തു.