മലപ്പുറം: വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന പ്രമേയത്തില്‍ ഡിസംബര്‍ 28, 29, 30, 31 ദിവസങ്ങളില്‍ കെ എന്‍ എം മര്‍കസുദ്ദഅ്വ മലപ്പുറത്ത് സംഘടിപ്പിക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ജില്ലാ സംഘാടസമിതി രൂപീകരിച്ചു. കെ അബൂബക്കര്‍ മൗലവി പുളിക്കല്‍ മുഖ്യ രക്ഷാധികാരിയും ഡോക്ടര്‍ യു പി യഹ്യാഖാന്‍ മദനി ചെയര്‍മാനും കെ അബ്ദുല്‍ അസീസ് ജനറല്‍ കണ്‍വീനറുമായി 1001 അംഗ സമിതിക്കാണ് രൂപം നല്‍കിയിട്ടുള്ളത്.

സബ് കമ്മിറ്റി ചെയര്മാന്, കണ്‍വീനര്‍മാര്‍: എം പി അബ്ദുല്‍ കരീം സുല്ലമി, ശാക്കിര്‍ബാബു കുനിയില്‍ (ധനകാര്യം), വി ടി ഹംസ, ഫാസില്‍ ആലുക്കല്‍ (പ്രചാരണം), വീരാന്‍ സലഫി, റിഹാസ് പുലാമന്തോള്‍ (ദഅവത്ത്), എ നൂറുദ്ദീന്‍, ഹബീബ് മങ്കട (മീഡിയ) ഷംസുദ്ദീന് അയനിക്കോട്, കെ എം ബഷീര്‍ (രജിസ്ട്രേഷന്), ഡോക്ടര്‍ എന്‍ ലബീദ്, റഷീദ് അക്കര (ബ്രാന്‍ഡിങ് ആന്‍ഡ് പ്രമോഷന്, ഐ ടി), ജലീല്‍ മാസ്റ്റര്‍ മോങ്ങം, പി എം അബ്ദുസമദ് (ഗതാഗതം), ഡോക്ടര്‍ ഉസാമ തൃപ്പനച്ചി, ജൗഹര്‍ അരൂര്‍ (സാഹിത്യം കലാകായികം), കെ എം ഹുസൈന്, കെ റഷീദ് ഉഗ്രപുരം (യൂണിറ്റി വളണ്ടിയര്‍), ശക്കീല്‍ ജുമാന്, ശബ്ലാന്‍ (കാമ്പസ് വിംഗ്), മുഹ്സിന പത്തനാപുരം, ഷാക്കിറ വാഴക്കാട് (വനിതാ വിംഗ്), ഹബീബ് കാട്ടുമുണ്ട, അബ്സം കുണ്ടുതോട് (കിഡ്സ്).
സംഘാടക സമിതി യോഗം കെ എന്‍ എം മര്‍കസുദ്ദഅ്വ സംസ്ഥാന ഉപാധ്യക്ഷന്‍ കെ പി അബ്ദുര്‍റഹ്മാന്‍ സുല്ലമി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡണ്ട് ഡോ: യു പി യഹ്യാഖാന്‍ മദനി അധ്യക്ഷത വഹിച്ചു. കെ അബ്ദുല്‍ അസീസ്, ഡോ: ജാബിര്‍ അമാനി, എം പി അബ്ദുല്‍ കരീം സുല്ലമി, എ നൂറുദ്ദീന്‍, എം കെ മൂസ, ഐ എസ് എം ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട്, എം എസ് എം ജില്ലാ പ്രസിഡന്റ് ഷഹീര്‍ പുല്ലൂര്‍, എം ജി എം ജില്ലാ സെക്രട്ടറി താഹിറ ടീച്ചര്‍, ഐ ജി എം ജില്ലാ സെക്രട്ടറി ലുത്ഫ കുണ്ടുതോട് എന്നിവര്‍ പ്രസംഗിച്ചു.