എം എസ് എം , സി.ഐ. ഇ ആർ ജില്ലാ സർഗോത്സവ് : അരീക്കോട് മണ്ഡലം ജേതാക്കളായി

Malappuram

മങ്കട : കെ.എൻ.എം മർകസുദ്ദഅവയുടെ വിദ്യാഭ്യാസ ഗവേഷണവിഭാഗമായ കൗൺസിൽ ഫോർ ഇസ്ലാമിക് എഡ്യൂക്കേഷൻ ആൻ്റ് റിസർച്ച് (സി ഐ ഇ ആർ) ഉം വിദ്യാർത്ഥി വിഭാഗമായ മുജാഹിദ് സ്റ്റുഡൻറ്സ് മൂവ്മെൻ്റും ( എം എസ് എം ) മങ്കട യിൽ സംഘടിപ്പിച്ച ജില്ലാ തല സർഗോത്സവിൽ 284 പോയിൻ്റെ നേടി അരീക്കോട് ജേതാക്കളായി. 281 പോയിൻ്റ് നേടി നിലമ്പൂർ മണ്ഡലവും 261 പോയിൻ്റ് നേടി കിഴുപറ മ്പ മണ്ഡലവും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

റിഫ പി, ഐമി എം, റസ,ഹിന പി, ഹംദി നൗഫൽ, ഹിശാം പി , ഹലീം മുഹമ്മദ് ബി വ്യക്തിത ചാമ്പ്യൻമാരായി. പതിനൊന്ന് മണ്ഡലങ്ങളിൽ നിന്നായി കിഡ്സ്, ചിൽഡ്രൻസ് ‘ സബ് ജൂനിയർ ‘ജൂനിയർ, ടീൻസ് എന്നീ തലങ്ങളിൽ 68 ഇനങ്ങളിൽ നടന്ന മത്സരത്തിൽ ആയിരത്തി ഒരു നൂറ്റി അമ്പത്തി അഞ്ച് പ്രതിഭകൾ മാറ്റുരച്ചു.

ഖുർആൻ വെളിച്ചം സംസ്ഥാന ചെയർമാൻ എംപി അബ്ദുൽ കരീം സുല്ലമി ഉദ്ഘാടനം ചെയ്തു. സി ഐ ഇ ആർ ജില്ലാ ചെയർമാൻ നൂറുദ്ദീൻ എടവണ്ണ അധ്യക്ഷത വഹിച്ചു. ഫോക്കസ് ഇന്ത്യ സിഇഒ ഡോ. യു പി യഹ് യാഖാൻ ട്രോഫികൾ വിതരണം ചെയ്തു. എം എസ് എം സംസ്ഥാന സിക്രട്ടറി ഫഹീം ആലുക്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി. അബ്ദുൽ കരീം ‘ സി.ഐ ഇ ആർ ജില്ലാ കൺവീനർ വി.സി. സക്കീർ മൗലവി.കെ.എൻ എം ജില്ലാ ജോയിൻ്റ് സെക്രട്ടറി ശാക്കിർ ബാബു കുനിയിൽ, ‘ഐ എസ് എം ജില്ലാ സിക്രട്ടറി മുസ്ഫർ മമ്പാട്, എം എസ് എം ജില്ലാ ജില്ലാ പ്രസിഡണ്ട് മുഹ്സിൻ കുനിയിൽ, സിക്രട്ടറി ബിലാൽ പുളിക്കൽ,എംജിഎം ജില്ലാ അസി: സെക്രട്ടറി ഷഹർബാൻ കൂട്ടിൽ, ഐജിഎം ജില്ലാ പ്രസിഡണ്ട് ഡാനിയ മങ്കട, ഉമർ തയ്യിൽ , റഫീഖ് അകമ്പാടം , അലി കളത്തിൽ, നാസർ പട്ടാക്കൽ, ഫിറോസ് ബാബു പി , ഹാരിസ് പറച്ചിക്കോട്ടിൽ സംസാരിച്ചു. എം.കെ ബഷീർ പുളിക്കൽ, മിസ് അബ് സ്വലാഹി, അബ്ദുൽ ഗഫൂർ സ്വലാഹി, ടി.കെ ആദിൽ ‘കെ.പി. സഹൽ ഫാറൂഖി,നേതൃത്വം നൽകി.