കൊല്ലം : പ്രശസ്ത സിനിമാതാരവും നിര്‍മ്മാതാവുമായ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും നീളം കൂടിയ ചിത്രം വരച്ച യുകെഎഫ് വിദ്യാര്‍ത്ഥിക്ക് ഇന്‍റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് പുരസ്കാരം. പാരിപ്പള്ളി യു കെ എഫ് എന്‍ജിനീയറിങ് കോളേജിലെ അഞ്ചാം സെമസ്റ്റര്‍ സിവില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥി എം. എസ് ആകാശിനാണ് ലോക റെക്കോര്‍ഡില്‍ ഇടം പിടിക്കാന്‍ ആയത്.
4.8X3.8 അടി വലിപ്പത്തിലുള്ള ക്യാന്‍വാസില്‍ 7.25 മിനിറ്റില്‍ വേഗത്തില്‍, നിര്‍ത്താതെയുള്ള സ്ക്രിബിള്‍ ആര്‍ട്ടാണ് ആകാശിനെ ലോക റെക്കോര്‍ഡ് അര്‍ഹമാക്കിയത്. ഇത്തരത്തില്‍ പഠന വിഷയങ്ങള്‍ക്കപ്പുറം പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കൂടി വിദ്യാര്‍ത്ഥികളുടെ കഴിവ് വികസിപ്പിക്കുന്നതിനായി പാരിപ്പള്ളി യു കെ എഫ് എന്‍ജിനീയറിങ് കോളേജിലെ യുകെ എഫ് സെന്‍റര്‍ ഫോര്‍ ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍റെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനങ്ങള്‍ നല്‍കിവരുന്നതായി കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ് പറഞ്ഞു. ഇന്‍റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന് അര്‍ഹത നേടിയ ആകാശിനെ കോളേജ് അധികൃതര്‍ അനുമോദിച്ചു.