സുല്‍ത്താന്‍ ബത്തേരി: ഒക്ടോബർ 10,11തീയതികളിലായി അസംപ്ഷൻ സ്കൂൾ, ബീനാച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായി നടക്കുന്ന സുൽത്താൻബത്തേരി ഉപജില്ല ശാസ്ത്ര- ഗണിതശാസ്ത്ര- സാമൂഹ്യശാസ്ത്ര- പ്രവൃത്തി പരിചയ -ഐടി മേളയോട് അനുബന്ധിച്ച് ലോഗോ ക്ഷണിക്കുന്നു. പ്രായഭേദമന്യ ആർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ തയ്യാറാക്കിയ മത്സരാർത്ഥിക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്.
ലോഗോ ലഭിക്കേണ്ട അവസാന തീയതി.1/10/2024 -5pm. ലോഗോ അയക്കേണ്ട ഇമെയിൽ അഡ്രസ്- assumption.sby.hs@gmail.com. തയ്യാറാക്കിയ ലോഗോ ഒട്ടിച്ച കവറിൽ അസംപ്ഷൻ ഹൈസ്കൂൾ ഓഫീസിലും ഏൽപ്പിക്കാവുന്നതാണ്.