നേരറിയും നേരത്ത് തുടങ്ങി

Cinema

വേണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എസ്. ചിദംബരകൃഷ്ണൻ നിർമ്മാണവും രഞ്ജിത്ത് ജി.വി. രചനയും സംവിധാനവും നിർവ്വഹിക്കുന്ന ” നേരറിയും നേരത്ത് ” തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങി. അഭിറാം രാധാകൃഷ്ണനും ഫറാ ഷിബ്‌ലയുമാണ് മുഖ്യ വേഷങ്ങളിൽ അഭിനയിക്കുന്നത്.

സാമൂഹികമായി വ്യത്യസ്ഥ തലങ്ങളിലെ കുടുംബങ്ങളിലുള്ള സണ്ണിയും അപർണയും തമ്മിലുള്ള ശക്തമായ പ്രണയവും തുടർന്നുണ്ടാകുന്ന വെല്ലുവിളികളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. അഭിറാമിനും ഫറായ്ക്കും പുറമെ സ്വാതിദാസ് പ്രഭു, രാജേഷ് അഴിക്കോടൻ, കല സുബ്രമണ്യൻ തുടങ്ങിയവരും കഥാപാത്രങ്ങളാകുന്നു.

ബാനർ – വേണി പ്രൊഡക്ഷൻസ്, രചന, സംവിധാനം – രഞ്ജിത്ത് ജി. വി, നിർമ്മാണം – എസ്. ചിദംബരകൃഷ്ണൻ, ഛായാഗ്രഹണം – ഉദയൻ അമ്പാടി, എഡിറ്റിംഗ് – മനു ഷാജു, ഗാനരചന – സന്തോഷ് വർമ്മ, സംഗീതം – ടി.എസ്. വിഷ്ണു, പ്രൊഡക്ഷൻ കൺട്രോളർ -കല്ലാർ അനിൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -ജിനി സുധാകരൻ, അസ്സോസിയേറ്റ് ഡയറക്ടർ – അരുൺ ഉടുമ്പ്ഞ്ചോല, കല- അജയൻ അമ്പലത്തറ, കോസ്റ്റ്യും – റാണപ്രതാപ്, ചമയം – അനിൽ നേമം, സ്റ്റിൽസ് – നൗഷാദ് കണ്ണൂർ, ഡിസൈൻസ് – പ്രമേഷ് പ്രഭാകർ, പിആർഓ – അജയ് തുണ്ടത്തിൽ.