കൊച്ചി: പ്രശസ്ത ഛായാഗ്രാഹകന്‍ സണ്ണി ജോസഫ് ആദ്യമായി സംവിധാനം ചെയ്ത ‘ഭൂമിയുടെ ഉപ്പ് ‘ എന്ന ചലച്ചിത്രം ജൂണ്‍ നാലിന് രാവിലെ 8.45ന് തിരുവനന്തപുരം നിള തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നു. ബാനര്‍ ഫിലിം സൊസൈറ്റിയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്.
സണ്‍മൂണ്‍ ഫിലിംസ്‌ന്റെ ബാനറില്‍ സണ്ണി ജോസഫ്, കിഷോര്‍ കുമാര്‍ ട്രിവാന്‍ഡ്രം ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫോട്ടോഗ്രാഫിയുടെയും രേവതി കലാമന്ദിര്‍ ഫിലിം അക്കാദമിയുടെയും സഹകരണത്തോടെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
പ്രശസ്ത എഴുത്തുകാരനും ചെറുകഥാകൃത്തുമായ ശിഹാബുദ്ദിന്‍ പൊയ്ത്തുംകടവ് ആദ്യമായി തിരക്കഥ എഴുതിയ ചിത്രമാണിത്. കഥയും സംഭാഷണവും സംവിധായകന്‍ രചിച്ചിരിക്കുന്നു. മിഥുന്‍ നളിനി, ഔരോഷിക ഡേ, വി കെ ശ്രീനിവാസ്, ഷൈലജ അമ്പു, ഗംഗാധര മേനോന്‍, രഘൂത്തമന്‍, ജയദീപ്, അബൂട്ടി, മിറാഷ്, സുദീപ്, ആറ്റുകാല്‍ തമ്പി, അഖില്‍, ഗോപകുമാര്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
ഛായാഗ്രാഹകര്‍: അര്‍ജുന്‍ അജിത്ത്, സൗവിക് ബര്‍മ്മന്‍, അനില്‍ സണ്ണി, എഡിറ്റിങ്: രാമു.ആര്‍, അരവിന്ദ്.സി. ഗാനം: ഷിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്, കവിതകള്‍: റോസി തമ്പി, സംഗീതം: ഐസക് തോമസ് കൊട്ടുകാപ്പള്ളി. ആര്‍ട്ട്: ബിജു ചിന്നത്തില്‍, പെയിന്റിങ്‌സ്: സജിത ശങ്കര്‍, മേക്കപ്പ്: അജി പുളിയറക്കോണം, കോസ്റ്റ്യും: തമ്പി ആര്യനാട്, പ്രൊഡ.കണ്‍ട്രോളര്‍: രാജീവ് കുടപ്പനക്കുന്ന്, Vfx: കോക്കനട്ട് ബ്രഞ്ച് എറണാകുളം.