വയനാട് പുനരധിവാസ പദ്ധതി അഹ്‌ലെ ഹദീസ് കേന്ദ്ര വിഹിതം

Wayanad

മേപ്പാടി: വയനാട് ദുരന്തതത്തിനിരയായ ഇരുപത്തിയഞ്ച് കുടുംബങ്ങൾക്ക് അഹ്‌ലെ ഹദീസ് കേന്ദ്ര കമ്മിറ്റി സാമ്പത്തിക സഹായം വിതരണം ചെയ്തു. കെ എൻ എം പ്രഖ്യാപിച്ച സഹായ പദ്ധതിയിലേക്ക് അഹ്‌ലെ ഹദീസ് വിഹിതം അഖിലേന്ത്യാ പ്രസിഡന്റ് അസ്ഗർ അലി ഇമാം മഹ്ദി അസ്സലഫി കെ എൻ എം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷക്ക് കൈമാറി.

ദേശീയ തലത്തിൽ പ്രവർത്തനം നടത്തുന്ന അഹ്‌ലെ ഹദീസ് കേരളത്തിൽ പ്രളയം ഉണ്ടായ സന്ദർഭത്തിൽ വലിയ തോതിൽ സഹായം നൽകിയിരുന്നു. കേരളത്തിന്റെ വേദനയോടൊപ്പം അഹ്‌ലെ ഹദീസ് പ്രസ്ഥാനം നിലകൊള്ളുന്നുവെന്ന് അഖിലേന്ത്യാ പ്രസിഡന്റ് പറഞ്ഞു. അഹ്‌ലെ ഹദീസ് കർണാടക, ഗോവ സംസ്ഥാന ഘടകങ്ങളുടെ വിഹിതവും കെ എൻ എം സംസ്ഥാന സമിതിക്ക് കൈമാറി. സംഘം ദുരന്ത ബാധിത പ്രദേശത്ത് സന്ദർശനം നടത്തി.കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോ എ ഐ അബ്ദുൽ മജീദ് സ്വലാഹി,സി കെ ഉമർ സാഹിബ്, സയ്യിദ് അലി സ്വലാഹി,കെ എം കെ ദേവർഷോല,ത്വാഹിർ,മുഹമ്മദ് അസ്‌ലം ഖാൻ,ഷാ വലിയുല്ല ഉമരി, കെ ജെ മൻസൂർ അഹ്മദ്, ഷഫീഖ് അഹ്മദ് എന്നിവർ സംബന്ധിച്ചു