ന്യൂഡൽഹി : കേരളത്തെ മൊത്തമായി നാശം വിതക്കാൻ കെൽപ്പുള്ള മുല്ലപ്പെരിയാർ ഡാം അടിയന്തരമായി പുതിയ ഡാം നിർമ്മിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും, ആർ ജെ ഡി കേന്ദ്ര പാർലമെന്ററി ബോർഡ് മെമ്പറുമായ അനു ചാക്കോ കേന്ദ്ര സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാർ ഡാം ഡീകമ്മിഷൻ ചെയ്തു പകരം ഡാം നിർമിക്കണം. കേരളത്തിനു സുരക്ഷ, തമിഴ്നാടിനു ജലം എന്ന നയത്തിൻ്റെ അടിസ്ഥാനത്തിൽ മുല്ലപ്പെരിയാർ വിഷയത്തിൽ സമവായമുണ്ടാക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി അനു ചാക്കോ ആവശ്യപ്പെട്ടു.
വയനാട് ദുരന്ത പശ്ചാത്തലത്തിൽ ദുരന്ത പുനരുദ്ധാരണ വിഷയവും, മുല്ലപ്പെരിയാർ ഡാം പുതുക്കിപ്പണിയുന്നതിന് വേണ്ടിയുള്ള ചർച്ചകൾക്കും ആയി കേരള സർക്കാർ അടിയന്തരമായി സർവകക്ഷിയോഗം വിളിക്കണമെന്നും അനു ചാക്കോ ആവശ്യപ്പെട്ടു.