കമ്പളക്കാട്: അക്ഷരങ്ങളുടെ ലോകത്ത് വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിക്കുന്ന ശ്രദ്ധേയ എഴുത്തുകാരി രമ്യ അക്ഷരം രചിച്ച ‘പെയ്തൊഴിയാതെ’ എന്ന പുസ്തകം ഒക്ടോബര് രണ്ടിന് പ്രകാശനം ചെയ്യും. കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളിലൂടെ ജീവിതത്തിന്‍റെ സങ്കീര്‍ണ്ണതയും യാദൃശ്ചികതയും വരച്ചുകാണിക്കുന്ന നോവല്‍ തുടക്കം മുതല്‍ ഒടുക്കം വരെ വായനക്കാരെ പിടിച്ചിരുന്ന ശൈലിയാണ് നോവലിലുള്ളത്.
രണ്ടാം തീയതി ബുധനാഴ്ച കാര്യമ്പാടി പുതൂരിലെ അരിമുള സാംസ്കാരിക നിലയത്തിൽ വച്ച്( കാര്യമ്പാടി കണ്ണാശുപത്രിക്ക് സമീപം ) പി കെ സുധീര്‍ പ്രകാശന കര്‍മ്മം നിര്‍വഹിക്കും. എം ദേവകുമാര്‍ പുസ്തകം ഏറ്റുവാങ്ങും. മുസ്തഫ ദ്വാരക പുസ്തകം പരിചയം നിര്‍വഹിക്കും. കെ വി രജിത ഉപഹാര സമര്‍പ്പണം നിര്‍വഹിക്കും.
ഗിന്നസ് റെക്കോര്‍ഡ് ജേതാവായ മൌത്ത് പെയിന്‍റിംഗ് ആര്‍ട്ടിസ്റ്റ് ജോയല്‍ കെ ബിജു പ്രകാശന ചടങ്ങില്‍ പങ്കെടുക്കുകയും തത്സമയം ചിത്ര രചന നടത്തുകയും ചെയ്യും.