തിരുവനന്തപുരം : കുമാരനാശാൻ്റെ ദുരവസ്ഥ എന്ന ഖണ്ഠകാവ്യത്തിൻ്റെ നൂറാമത് വാർഷികത്തോടനുബന്ധിച്ച് പിരപ്പൻകോട് മധു അവതരിപ്പിച്ചുവരുന്ന ജാതവേദസ്സേ മിഴിതുറക്കൂ എന്ന കഥാപ്രസംഗം ജെ.മുഹമ്മദ് റാഫി സ്മാരക പുരസ്കാരത്തിന് അർഹമായി. പിരപ്പൻകോട് മുരളിയുടെ നാടകത്തിൻ്റെ കഥാപ്രസംഗാവിഷ്കാരമാണ്.
ഫ്രീഡം ഫിഫ്റ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 29 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതിയും വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാറും അറിയിച്ചു.